LiveTV

Live

Entertainment

‘മാരക മേസ്തിരി’യും ‘പെണ്‍കുട്ടികളുടെ രക്ഷക’നും ഇതിലുണ്ട്; ഒരു യമണ്ടന്‍ പ്രേമകഥയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ എത്തി

രണ്ട് പോസ്റ്ററുകൾ പുറത്ത് വന്നതോടെ ചിത്രം ചിരിക്കൂട്ടൊരുക്കുമെന്ന കാര്യത്തിൽ ഏകദേശം തീരുമാനമായിരിക്കുകയാണ്

‘മാരക മേസ്തിരി’യും ‘പെണ്‍കുട്ടികളുടെ രക്ഷക’നും ഇതിലുണ്ട്; ഒരു യമണ്ടന്‍ പ്രേമകഥയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ എത്തി

ചെറിയൊരു ഇടവേളക്ക് ശേഷം ദുൽഖർ നായകനായി എത്തുന്ന ചിത്രം ഒരു യമണ്ടൻ പ്രേമകഥക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഹിറ്റ് കൂട്ടുകെട്ടായ വിഷ്ണു ഉണ്ണികൃഷ്ണൻ-ബിബിൻ ജോർജ് എഴുതി, ബി.സി നൗഫൽ ഒരുക്കുന്ന ചിത്രത്തിന്റെ ക്യാരട്കടർ പോസ്റ്ററുകൾ പുറത്ത് വന്നിരിക്കുകയാണ്.

സലിം കുമാറിന്റെയും സൗബിൻ ഷാഹിറിന്റെയും കഥാപാത്രങ്ങളുടെ ക്യരക്ടർ പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. തന്റെ ഔദ്യോഗിക ഫെയ്സബുക്ക് വഴി ഡിക്യു തന്നെയാണ് പോസ്റ്ററുകൾ പുറത്ത് വിട്ടിരിക്കുന്നത്.

‘പാഞ്ചിക്കുട്ടൻ മാരക മേസ്തിരി’ എന്ന് പരിചയപ്പെടുത്തിയാണ് സലിം കുമാറിന്റെ കഥാപാത്രം എത്തിയിരിക്കുന്നത്. ‘വിക്കി, പെൺകുട്ടികളുടെ രക്ഷകൻ’ എന്ന തലക്കെട്ടോടെ ആണ് സൗബിൻ എത്തിയിരിക്കുന്നത്. രണ്ട് പോസ്റ്ററുകൾ പുറത്ത് വന്നതോടെ ചിത്രം ചിരിക്കൂട്ടൊരുക്കുമെന്ന കാര്യത്തിൽ ഏകദേശം തീരുമാനമായിരിക്കുകയാണ്.

തമിഴ്, തെലുഗു, ഹിന്ദി ചിത്രങ്ങളിലെ തിരക്കുള്ള ഷെഡ്യൂളുകൾക്ക് ശേഷം ചെറിയാരു ഇടവേളക്ക് ശേഷമാണ് ദുൽഖർ മലയാളത്തിലേക്ക് മടങ്ങി വരുന്നത്. 2017ൽ പുറത്തിറങ്ങിയ സോളോ ആണ് ഡിക്യൂവിന്റെ അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം.