LiveTV

Live

Entertainment

ആനന്ദവല്ലി; മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ ഓർമ്മ

ഭരതത്തിൽ ഉർവശിക്കും ലക്ഷ്മിക്കും ശബ്ദം നൽകി. ആകാശദൂതിൽ മാധവിക്കായി നൽകിയ ശബ്ദ പ്രപഞ്ചം പ്രശസ്തമാണ്.

 ആനന്ദവല്ലി; മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ ഓർമ്മ

ഇന്നലെ അന്തരിച്ച പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലിയെ ഓര്‍മിച്ച് വിമന്‍ ഇന്‍ സിനിമ കളക്ടീവ്. പതിറ്റാണ്ടുകൾ നമ്മുടെ മുൻനിര നായികമാരുടെ ശബ്ദമായിരുന്നു ആനന്ദവല്ലിയെന്നും . അവർ വെറുമൊരു ഡബ്ബിങ്ങ് ആർട്ടിസ്റ്റ് മാത്രമായിരുന്നില്ലെന്നും ഡബ്ള്യൂ.സി.സി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ആനന്ദവല്ലി; മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ ഓർമ്മ

മലയാള സിനിമയിൽ എന്നും ഓർമ്മിക്കപ്പെടുന്ന പ്രണയ ചിത്രങ്ങളിലൊന്നായ ഫാസിലിന്റ മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ നായിക പൂർണിമ ജയറാമിന്റെ ശബ്ദമായി മാറിയതോടെ കേരളത്തിന്റെ പ്രിയ ശബ്ദമായി മാറിയ നമ്മുടെ സഹപ്രവർത്തക ആനന്ദവല്ലിക്ക് ദുഃഖത്തോടെ വിട .പതിറ്റാണ്ടുകൾ നമ്മുടെ മുൻനിര നായികമാരുടെ ശബ്ദമായിരുന്നു ആനന്ദവല്ലി . അവർ വെറുമൊരു ഡബ്ബിങ്ങ് ആർട്ടിസ്റ്റ് മാത്രമായിരുന്നില്ല. കൊല്ലം സ്വദേശിയായ അവർ കെ.പി.എ.സി. അടക്കമുള്ള നിരവധി നാടക സംഘങ്ങളിലെ പ്രിയ നായികയെന്ന നിലക്കാണ് സിനിമയിലേക്കെത്തിയത്. 1974- 2002 കാലഘട്ടത്തിൽ നൂറുകണക്കിന് സിനിമകളിൽ നായികമാരുടെ ശബ്ദമായി അവർ. രേവതി , സീമ, അംബിക , ശോഭന , ഉർവ്വശി , പാർവ്വതി , ലിസ്സി , ഗീത, സുമലത, മേനക, മാധവി, ജയപ്രദ , കാർത്തിക , ഗൗതമി , സുഹാസിനി, സുകന്യ, ശാരദ, സരിത, സുചിത്ര , ഭാനുപ്രിയ, രജിനി, നന്ദിതബോസ്, വിനയ പ്രസാദ് , കനക , ഖുഷ്ബു , ശാന്തികൃഷ്ണ , സിൽക്ക് സ്മിത .... തുടങ്ങി നിരവധി നായികമാരുടെ ശബ്ദമായി അവർ ജീവിച്ചു. ഭരതത്തിൽ ഉർവശിക്കും ലക്ഷ്മിക്കും ശബ്ദം നൽകി. ആകാശദൂതിൽ മാധവിക്കായി നൽകിയ ശബ്ദ പ്രപഞ്ചം പ്രശസ്തമാണ്. ഒരു സിനിമയിൽ ഏഴ് കഥാപാത്രങ്ങൾക്ക് വരെ ശബ്ദം നൽകിയ കാലമുണ്ട്.

1973 ൽ ദേവി കന്യാകുമാരിയിലൂടെ അവർ ഡബ്ബിങ്ങ് ആർട്ടിസ്റ്റായി. 1992 ൽ ആധാരത്തിൽ നായിക ഗീതക്ക് ശബ്ദം നൽകി മികച്ച ഡബ്ബിങ്ങ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന പുരസ്കാരവും അവർ നേടിയിട്ടുണ്ട്. നാം കേട്ട നായികാ ശബ്ദങ്ങളിൽ ആനന്ദവല്ലിയെ എടുത്തു മാറ്റാനാവില്ല. നമ്മുടെ ഓർമ്മകളിൽ ശബ്ദമായി എന്നും അവരൊപ്പമുണ്ടാകും. അത്രമേൽ മലയാള സിനിമയിലെ അനശ്വര കഥാപാത്രങ്ങളെല്ലാം അവരുടെ ശബ്ദത്തിലാണ് നാം അറിഞ്ഞതും അനുഭവിച്ചതും. വിട , ആയിരം നാവുള്ള ആനന്ദവല്ലിക്ക് .....

ആനന്ദവല്ലി - മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ ഓർമ്മ മലയാള സിനിമയിൽ എന്നും ഓർമ്മിക്കപ്പെടുന്ന പ്രണയ ചിത്രങ്ങളിലൊന്നായ ഫാസിലിന്റ ...

Posted by Women in Cinema Collective on Friday, April 5, 2019