LiveTV

Live

Entertainment

സിനിമയുടെ ട്രയിലറല്ല, ഇത് മില്‍മയുടെ ‘ഹിമാലയന്‍ ലൗ സ്റ്റോറി’

പുതിയ പരസ്യ ചിത്രത്തിൽ ഐശ്വര്യ ലക്ഷമി, ശ്രീനാഥ് ഭാസി, എന്നിവര്‍ 

സിനിമയുടെ ട്രയിലറല്ല, ഇത് മില്‍മയുടെ ‘ഹിമാലയന്‍ ലൗ സ്റ്റോറി’

ഇന്നലെ സംവിധായകന്‍ ആഷിഖ് അബു തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ കണ്ട് ആളുകള്‍ ഒന്ന് അമ്പരന്നു. ഐശ്വര്യ ലക്ഷ്മിയും ശ്രീനാഥ് ഭാസിയുമെല്ലാം ചേര്‍ന്നുള്ള വീഡിയോ ആഷിഖിന്റെ പുതിയ ചിത്രത്തിന്റെ ട്രയിലറായിരിക്കണമെന്നാണ് എല്ലാവരും കരുതിയത്. ഹിമാലയന്‍ ലൗ സ്റ്റോറി എന്ന് ആഷിഖ് വിശേഷിപ്പിച്ച വീഡിയോ മുഴുവനായി കണ്ടപ്പോഴാണ് അത് പരസ്യമാണെന്ന് ആളുകള്‍ക്ക് മനസിലായത്. ആഷിഖ് അബുവായിരുന്നു പരസ്യത്തിന്റെ സംവിധാനം.

ഒരു ഹിമാലയൻ ലൗ സ്റ്റോറി ❤️

Posted by Milma on Thursday, April 4, 2019

മില്‍മ പുറത്തിറക്കുന്ന ഐസ്ക്രീമിനെ കേന്ദ്രീകരിച്ചുള്ള പുതിയ പരസ്യ ചിത്രത്തിൽ ബേസില്‍ ജോസഫ്, വിശാഖ് നായര്‍, ജാഫര്‍ ഇടുക്കി എന്നിവരും അഭിനയിക്കുന്നുണ്ട്. രണദീവ് ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സംഗീതം നല്‍കിയിരിക്കുന്നത് യാക്‌സന്‍ ഗാരി പെരേരയും, നേഹ നായരും ചേര്‍ന്നാണ്. സൈജു ശ്രീധര്‍ ആണ് ചിത്ര സംയോജനം. സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് പുതിയ പരസ്യചിത്രത്തിന് ലഭിക്കുന്നത്. നേരത്തെ ഫഹദ് ഫാസിലിനേയും ദിലീഷ് പോത്തനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്ത മില്‍മയുടെ പരസ്യം ഹിറ്റായിരുന്നു.