LiveTV

Live

Entertainment

ബി.ജെ.പിക്കെതിരെ വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി അറുനൂറിലേറെ നാടക പ്രവര്‍ത്തകര്‍ 

ബി.ജെ.പി ക്കും സഖ്യകക്ഷികള്‍ക്കുമെതിരെ വോട്ട് ചെയ്യണമെന്ന് അറുനൂറിലേറെ നാടക പ്രവര്‍ത്തകര്‍ പ്രസ്താവന ഒപ്പുവെച്ചു

ബി.ജെ.പിക്കെതിരെ വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി അറുനൂറിലേറെ നാടക പ്രവര്‍ത്തകര്‍ 

വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കും വോട്ട് ചെയ്യരുതെന്ന് നാടക പ്രവര്‍ത്തകര്‍. അറുനൂറിലധികം നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് പ്രസ്താവന പുറത്തിറക്കിയത്.

നസ്റുദ്ദീന്‍ ഷാ, രത്നാ പഥക് ഷാ, അനുരാഗ് കശ്യപ്, കങ്കണാ സെന്‍ ശര്‍മ്മ, മാനവ് കൗൾ എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പ് വെച്ചവരില്‍ പ്രമുഖര്‍. നേരത്തെ 103 സിനിമാ പ്രവ‍ർത്തകർ ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന പ്രസ്താവന ഒപ്പ് വെച്ച് പുറത്തിറക്കിയിരുന്നു. ഇതിനെ തുടർന്ന് മറ്റു കലാകാരന്മാരും ഈ കൂട്ടായ്മയുടെ ഭാഗമാകുകയായിരുന്നു.

സ്നേഹം, സഹാനുഭൂതി, സമത്വം, തുല്യത എന്നിവയ്ക്കായി വോട്ട് ചെയ്യണമെന്നും വെറുപ്പിന്റെയും വിദ്വേഷത്തിന്റേയും രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും നാടക പ്രവർത്തകരുടെ കൂട്ടായ്മ പ്രസ്താവനയിൽ ആഹ്വാനം ചെയ്തു.