LiveTV

Live

Entertainment

ബിഗ് ബി 2വിനെ ക്കുറിച്ചുള്ള അഭ്യൂഹങ്ങളെ തിരുത്തി സംവിധായകന്‍ അമല്‍ നീരദ് 

ബിഗ് ബി 2വിനെ ക്കുറിച്ചുള്ള അഭ്യൂഹങ്ങളെ തിരുത്തി സംവിധായകന്‍ അമല്‍ നീരദ് 

മമ്മൂട്ടി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ബിഗ് ബി 2വിന് ചുറ്റിപറ്റിയുള്ള അഭ്യൂഹങ്ങളെ തിരുത്തി സംവിധായകന്‍ അമല്‍ നീരദ്. രമേ‍ഷ് പിഷാരടിയുടെ ‘ഗാനഗന്ധര്‍വ്വ’ന് ശേഷം ബിഗ് ബി 2 ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. നിലവില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ‘ട്രാന്‍സ്’ന്‍റെ ചിത്രീകരണം നടക്കുകയാണെന്നും, ’ബിഗ്.ബി’ യുടെ രണ്ടാം ഭാഗത്തെക്കുറിച്ച് കൂടുതല്‍ ആലോചിച്ചിട്ടില്ലെന്നും അമല്‍ നീരദ് വ്യക്തമാക്കി.

മമ്മൂട്ടിയുടെതായി ബിഗ് ബഡ്ജറ്റ് ചിത്രങ്ങളായ ‘മാമാങ്കം’, ‘പതിനെട്ടാം പടി’ എന്നീ സിനിമകളാണ് നിലവില്‍ ചിത്രീകരണം നടക്കുന്നത്. പോക്കിരിരാജയുടെ തുടര്‍ച്ചയായി മമ്മൂട്ടി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മധുരരാജയാണ് മമ്മൂട്ടിയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.