LiveTV

Live

Entertainment

‘രണ്ടാമൂഴം’ അടഞ്ഞ അധ്യായം,’മഹാഭാരതം’ സിനിമ യാഥാർഥ്യമാക്കും; വിവാദങ്ങളോട് പ്രതികരിച്ച് ബി.ആർ ഷെട്ടി

‘രണ്ടാമൂഴം’ അടഞ്ഞ അധ്യായം,’മഹാഭാരതം’ സിനിമ യാഥാർഥ്യമാക്കും; വിവാദങ്ങളോട് പ്രതികരിച്ച് ബി.ആർ ഷെട്ടി

എം.ടി വാസുദേവൻ നായരുടെ രണ്ടാമൂഴം നോവൽ സിനിമയാക്കുന്നത് അടഞ്ഞ അധ്യായമാണെന്ന്
പ്രമുഖ വ്യവസായി ഡോ.ബി ആർ ഷെട്ടി. ദുബൈയിൽ എന്‍.ആര്‍.എെ ബിസിനസ് സമ്മിറ്റ് സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വാർത്ത സമ്മേളനത്തിൽ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.

എം.ടി വാസുദേവൻ നായരുടെ തിരക്കഥയുമായി സംവിധായകൻ ശ്രീകുമാർ മേനോൻ സമീപിച്ചപ്പോൾ നിർമാണം ഏറ്റെടുക്കുകയായിരുന്നു. എന്നാൽ, പിന്നീട് എം.ടിയും ശ്രീകുമാറും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരിക്കെ, ഇനി പുതിയ തിരക്കഥ കണ്ടെത്തുമെന്ന്
ബി.ആർ. ഷെട്ടി പറഞ്ഞു.

പ്രഥമ ഗ്ലോബൽ എൻ.ആർ.ഐ സമ്മിറ്റ് ഏപ്രിൽ 5 ന് ദുബൈ സ്
പാർട്
സ്
സിറ്റിയിൽ നടക്കും. യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള മെച്ചപ്പെട്ട ബന്ധവും പുരോഗതിയും അടയാളപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ്
പരിപാടി. ഏതെങ്കിലും സർക്കാറിനെയോ പാർട്ടിയെയോ പിന്തുണക്കുക ഉച്ചകോടിയുടെ ലക്ഷ്യമല്ലെന്നും ബി.ആർ ഷെട്ടി അറിയിച്ചു. സ്വാമി പരമാത്മാനന്ദ സരസ്വതി, ലെന ബക്കർ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.