LiveTV

Live

Entertainment

ദൃശ്യ മാധ്യമങ്ങളിലെ സ്റ്റീരിയോടൈപ്പുകളെ വെല്ലുവിളിച്ച എട്ട് മുസ്‍ലിം സ്ത്രീ കഥാപാത്രങ്ങൾ

ഇന്ന് ലോകത്തിൽ സ്വതന്ത്രയും, ധീരയും, സർഗാത്മകവുമായ നിരവധി മുസ്‍ലിം സ്ത്രീകൾ ഉണ്ടായിരിക്കെ പാശ്ചാത്യ മാധ്യമങ്ങൾ മുസ്‍ലിം സ്ത്രീകളെ  അടിച്ചമർത്തപ്പെട്ടവർ മാത്രമായിട്ടാണ് ചിത്രീകരിക്കുന്നത്. 

ദൃശ്യ മാധ്യമങ്ങളിലെ സ്റ്റീരിയോടൈപ്പുകളെ വെല്ലുവിളിച്ച എട്ട് മുസ്‍ലിം സ്ത്രീ കഥാപാത്രങ്ങൾ

ഇന്ന് ലോകത്തിൽ സ്വതന്ത്രയും, ധീരയും, സർഗാത്മകവുമായ ഒട്ടനവധി മുസ്‍ലിം സ്ത്രീകൾ ഉണ്ടായിരിക്കെ പാശ്ചാത്യ മാധ്യമങ്ങൾ മുസ്‍ലിം സ്ത്രീകളെ  ചിത്രീകരിക്കുന്ന രീതി മടുപ്പുളവാകുന്നതാണ്. അടിച്ചമർത്തപ്പെട്ടവരായിട്ടുള്ളവർ മാത്രമാണ് മുസ്‍ലിം സ്ത്രീകൾ എന്ന ചിത്രീകരണങ്ങൾ വാർപ്പ് മാതൃകകൾക്ക് ആക്കം കൂട്ടുക മാത്രമാണ് ചെയ്യുന്നത്. സമൂഹത്തിൽ ഉറച്ചുപോയ വിലങ്ങുകളെ പൊട്ടിച്ചെറിഞ്ഞു കൊണ്ട് ദിനേന മുസ്‍ലിം സ്ത്രീയുടെ സ്വത്തത്തെ പ്രതിനിധീകരിക്കുന്ന പ്രവർത്തകരെയും, രാഷ്ട്രീയ നേതാക്കളെയും, മോഡലുകളെയും മുഖ്യധാരാ മാധ്യമങ്ങളോ എഴുത്തുകളോ പുറത്തു കൊണ്ട് വരുന്നില്ല. മുസ്‍ലിം വനിതാ ദിനത്തിൽ ഞങ്ങൾ ആഘോഷിക്കുന്നത് സാങ്കൽപ്പിക കഥാപാത്രങ്ങളിലൂടെ തെറ്റായ ധാരണകളെ വെല്ലുവിളിക്കുകയും, സ്വന്തം സ്വത്തത്തെ ഒറ്റുകൊടുക്കാതെയുള്ള കരകയറലുകളെയും, ധൈര്യത്തേയും, ശക്തിയെയും പ്രചോദിപ്പിക്കുകയുമാണ്.

കമല ഖാൻ, മിസ് മാർവെൽ കോമിക്‌സ്

മിസ് മാർവെൽ എന്ന പേരിൽ പാകിസ്താനി അമേരിക്കൻ കൗമാരക്കാരി കമല ഖാനാണ് ആദ്യത്തെ കോമിക് പുസ്തക പരമ്പര കരസ്ഥമാക്കിയ മുസ്‍ലിം സൂപ്പർ ഹീറോ. "മുസ്‍ലിം പെൺകുട്ടികളെ കുറിച്ചുള്ള കഥകൾ അപൂർവമാണ്, ഞങ്ങൾക്ക് നിന്നെ വേണം,മിസ് മാർവെൽ " - ഫറാഹ് ഖാൻ, സെക്ഷ്വൽ വയലൻസ് എഡ്യൂക്കേറ്റർ.

ദൃശ്യ മാധ്യമങ്ങളിലെ സ്റ്റീരിയോടൈപ്പുകളെ വെല്ലുവിളിച്ച എട്ട് മുസ്‍ലിം സ്ത്രീ കഥാപാത്രങ്ങൾ
മിസ് മാർവെൽ 

സന ബാഖൂഷ്, സ്‌കാം

നോർവെഗിൻ ടീൻ നാടകം സ്‌കാം നടി. ഒരു മുസ്‍ലിം പെൺകുട്ടിയെ എങ്ങനെ കാണപ്പെടുന്നു എന്ന മിഥ്യാധാരണയെ പൊളിച്ചടക്കുകയാണ് ഈ ടീൻ നാടകം സനയുടെ കഥാപാത്രത്തിലൂടെ.

സന ബാഖൂഷ്
സന ബാഖൂഷ്

അഡീന എൽ-അമിൻ, ദി ബോൾഡ് ടൈപ്പ്

കലാകാരിയും ഫെമിനിസ്റ്റും മനോഹരമായ കഥാപാത്രത്തിന്റെ ഉടമയുമായ അഡീന അവൾ ധരിക്കുന്ന ഹിജാബിനാൽ അവൾ അടിച്ചമർത്തപ്പെടുന്നില്ല എന്ന് ‘ദി ബോൾഡ് ടൈപ്പിൽ’ ഉറക്കെ പറയുന്നുണ്ട്. അരികുവത്കരിക്കപ്പെട്ടതും അടിച്ചമർത്തപ്പെട്ടവരുമായ സ്ത്രീകളിൽ നിന്നും ഉയിരെടുത്ത കഥാപാത്രമാണ് അഡീന.

അഡീന എൽ-അമിൻ
അഡീന എൽ-അമിൻ

സാരി അഡ്രിയാന റ്റോമസ്, ലെജൻഡ്‌സ് ഓഫ് ടുമോറോ

CW-യുടെ ലെജൻഡ്‌സ് ഓഫ് ടുമോറോയിലെ റാഗ്ടാഗ് ഗ്രൂപ്പിന്റെ സൂപ്പർ ഹീറോസിന്റെ ഭാഗമാണ് സാരി അഡ്രിയാന റ്റോമസ്. 2016 രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ കാലാവസ്ഥയുടെ പ്രതികരണമായിട്ടാണ് സാരിയുടെ കഥാപാത്രം രൂപപ്പെട്ടത് അല്ലാതെ ഒരു മുസ്‍ലിം കഥാപാത്രത്തെ കൃതിമമായി കുത്തി തിരുകിയതായിരുന്നില്ല.

സാരി അഡ്രിയാന റ്റോമസ്
സാരി അഡ്രിയാന റ്റോമസ്

ദാഹില, ഗ്രേ'സ് അനാട്ടമി

ടെലിവിഷൻ രംഗത്തെ നെഗറ്റീവ് സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കിയ കഥാപാത്രം.

ദാഹില
ദാഹില

ലൈല അമിൻ, ഇന്റേണ്‍മെന്റ്

ഇസ്‌ലാമോഫോബിയയാൽ വിഭജിക്കപ്പെടുന്ന അമേരിക്കയിലെ അമേരിക്കൻ മുസ്‍ലിംകളെ ഇന്റേണ്‍മെന്റ് ക്യാമ്പുകളിൽ നിന്നും രക്ഷിക്കുന്ന സമീറ അഹമ്മദിന്റെ വിപ്ലവകാരിയായ 17 വയസുകാരി ലൈല അമിൻ എന്ന കഥാപാത്രം.

ഇന്റേണ്‍മെന്റ്
ഇന്റേണ്‍മെന്റ്

റുക്‌സാന അലി, ദി ലവ് ആൻഡ് ലൈസ് ഓഫ് റുക്‌സാന അലി

മുസ്‍ലിം യൗവനത്തിന്റെ വെല്ലുവിളികൾ എങ്ങനെയായിരുക്കുമെന്നും എന്തായിരിക്കുമെന്നും തുറന്നു കാണിക്കുന്ന കഥാപാത്രം.

ദി ലവ് ആൻഡ് ലൈസ് ഓഫ് റുക്‌സാന അലി
ദി ലവ് ആൻഡ് ലൈസ് ഓഫ് റുക്‌സാന അലി

നാദിയ, എലൈറ്റ്

സ്പാനിഷ് ഭാഷയിലുള്ള ഹൈസ്‌കൂൾ നാടകം, ' എലൈറ്റ് ' നാദിയ എന്ന ഹിജാബ് ധാരിയെ കുറിച്ചു പറയുന്നു. ആരും തന്നെ നിർബന്ധപൂർവം അടിച്ചേല്പിക്കുന്നതല്ല ഹിജാബ് എന്ന സത്യം തന്റെ ഇസ്ലാമോഫോബിക് സുഹൃത്തുക്കളോട് അവൾ നാടകത്തിൽ ഉടനീളം പറയുന്നുണ്ട്.

നാദിയ
നാദിയ