LiveTV

Live

Entertainment

അന്നത്തെ ഹിറ്റ് ഗായകന്‍ ഇനി സംവിധായകന്‍

അന്നത്തെ ഹിറ്റ് ഗായകന്‍  ഇനി സംവിധായകന്‍

ഹിറ്റ് ഗായകന്‍ മുഹമ്മദ് മഖ്ബൂല്‍ മന്‍സൂര്‍ അണിയിച്ചൊരുക്കുന്ന ആദ്യ സിനിമ 'വള വള' അണിയറയിൽ ഒരുങ്ങുന്നു. സാം ജോസ് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ നിർമാണം നെയിബർഹുഡ് എന്റർടൈന്മെന്റ്സാണ്. പൃഥിരാജിന്റെ ഏറ്റവും വലിയ ഹിറ്റായ എന്ന് നിന്റെ മൊയ്തീന്‍ സിനിമയിലെ മുക്കത്തെ പെണ്ണെ എന്ന ഗാനത്തിലൂടെയാണ് മഖബൂല്‍ മന്‍സൂര്‍ മലയാള സിനിമയില്‍ സ്വന്തമായ ഒരിടം ഉറപ്പിക്കുന്നത്. ചാര്‍ലിയിലെ ‘പുലരികളോ’, ലോര്‍ഡ് ലിവിങ്സ്റ്റണ്‍ ഏഴായിരം കണ്ടി സിനിമയിലെ ‘ആയിരം കാലമായ്’ എന്ന ഗാനങ്ങളുടെ വരികളെഴുതിയതും മഖ്ബൂല്‍ മന്‍സൂറാണ്. ഗോപി സുന്ദറിന്റെ സംഗീതട്രൂപ്പിലൂടെയാണ് മഖ്ബൂല്‍ മന്‍സൂര്‍ സിനിമാ പിന്നണി ഗാനരംഗത്തേക്ക് പ്രവേശിക്കുന്നത്. ജംമ്നാ പ്യാരി, സലാല മൊബൈല്‍സ്, മാന്നാര്‍ മത്തായി സ്പീക്കിങ് 2 എന്നീ ചിത്രങ്ങളിലൂടെ ഗാനമാലപിച്ചു കൊണ്ടാണ് തുടക്കം. ചിത്രം നിര്‍മ്മിക്കുന്നതും മഖ്ബൂല്‍‍ മന്‍സൂര്‍ തന്നെയാണ്. അഭിരാം സംഗീതം നല്‍കുന്ന സിനിമക്ക് ഹരി നായരാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം വൈകാതെ തന്നെ ആരംഭിക്കും.