LiveTV

Live

Entertainment

സംവിധായകന്‍ ജെ. മഹേന്ദ്രന്‍ അന്തരിച്ചു

മുള്ളും മലരുമാണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. 1979ല്‍ പുറത്തിറങ്ങിയ ‘ഉതിര്‍പ്പൂക്കള്‍’ ആണ് അദ്ദേഹത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്ത ചിത്രം

സംവിധായകന്‍ ജെ. മഹേന്ദ്രന്‍ അന്തരിച്ചു

വിഖ്യാത തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ ജെ. മഹേന്ദ്രന്‍ അന്തരിച്ചു. 79 വയസായിരുന്നു. ചെന്നൈയിലെ വസതിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. രാവിലെ പത്തുമണി മുതല്‍ മൃതദേഹം പൊതുദര്‍ശനത്തിനു വെക്കും. വൈകുന്നേരം അഞ്ചു മണിക്ക് സംസ്കാരം നടക്കും. ജോസഫ് അലക്‌സാണ്ടര്‍ എന്ന ജെ. മഹേന്ദ്രന്‍ തിരക്കഥാകൃത്തായാണ് സിനിമയില്‍ എത്തുന്നത്.

മുള്ളും മലരുമാണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. 1979ല്‍ പുറത്തിറങ്ങിയ 'ഉതിര്‍പ്പൂക്കള്‍' ആണ് അദ്ദേഹത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്ത ചിത്രം. നടികര്‍ തിലകം ശിവാജി ഗണേശന്റെ തങ്കപ്പതക്കം എന്ന സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും മഹേന്ദ്രന്റെതാണ്. നെഞ്ചത്തൈ കിള്ളാതെ, സാസനം തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.