LiveTV

Live

Entertainment

മോദി ചിത്രം തടയാനാകില്ലെന്ന് ഹെെകോടതി

മോദി ചിത്രം തടയാനാകില്ലെന്ന് ഹെെകോടതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന ചിത്രം ‘പി.എം നരേന്ദ്രമോദി’യുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജികൾ ഡൽഹി, ബോംബെ ഹെെക്കോടതികൾ തള്ളി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാതലത്തിൽ ചിത്രം റിലീസ് ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച രണ്ട് വ്യത്യസ്ത ഹരജികളാണ് ഹെെകോടതി തള്ളിയത്.

മോദി ചിത്രം തടയാനാകില്ലെന്ന് ഹെെകോടതി

പൊതുതെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, ഏപ്രിൽ 5നാണ് ചിത്രം റിലീസ് ചെയ്യാനിരിക്കുന്നത്. ബോളിവുഡ് താരം വിവേക് ഒബ്രോയ് മോദിയായി വേഷമിടുന്ന ചിത്രം, പ്രധാനമന്ത്രിയുടെ വ്യത്യസ്ത ജീവിത കാലഘട്ടങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. വിധി ആശ്വാസകരമാണെന്ന് പറഞ്ഞ ക്രിയേറ്റീവ് ഡയറക്ടർ സന്ദീപ് സിംഗ്, ചിത്രം കൃത്യസമയത്ത് തന്നെ പുറത്തിറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മാധ്യമങ്ങളോട് പറഞ്ഞു.

മോദി ചിത്രം തടയാനാകില്ലെന്ന് ഹെെകോടതി

ചിത്രത്തിന് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ കഴിയുമെന്ന് വ്യക്തമാക്കി കൊണ്ടുള്ള ഹരജി, തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും കോടതിയില്‍ പറയുകയുണ്ടായി. എന്നാൽ വിഷയത്തിൽ നടപടിയെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് പറഞ്ഞാണ് ബോംബെ ഹെെകോടതി ഹരജി തള്ളിയത്.

നേരത്തെ, പ്രതിപക്ഷ പാര്‍ട്ടികളുടെ അപേക്ഷ പ്രകാരം ചിത്രത്തെ സംബന്ധിച്ച് നിർമ്മാതാക്കൾക്ക് നോട്ടീസ് നൽകിയിരുന്നു കമ്മീഷൻ. എന്നാൽ ചിത്രത്തിന് ബി.ജെ.പിയുമായി ബന്ധമില്ലെന്ന് വ്യക്തമാക്കിയ നിർമ്മാതാക്കൾ, ചിത്രത്തിന്റെ റിലീസ് നീട്ടി വെക്കുന്നത് അഭിപ്രായ സ്വാതന്ത്രത്തിന് മേലുള്ള ലംഘനമായിരിക്കുമെന്നും വിശദീകരണം നൽകുകയായിരുന്നു.