LiveTV

Live

Entertainment

‘രാജയും രാജയുടെ പിള്ളേരും ട്രിപിള്‍ സ്ട്രോങ്ങായി തന്നെ വരും’; മധുരരാജ ട്രെയിലര്‍ തിയതി പ്രഖ്യാപിച്ചു

‘രാജയും രാജയുടെ പിള്ളേരും ട്രിപിള്‍ സ്ട്രോങ്ങായി തന്നെ വരും’; മധുരരാജ ട്രെയിലര്‍ തിയതി പ്രഖ്യാപിച്ചു

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കുന്ന മധുരരാജയുടെ ട്രെയിലര്‍ ലോഞ്ച് തിയതി പുറത്തുവിട്ടു. ഏപ്രില്‍ അഞ്ച് വെള്ളിയാഴ്ച്ച രാത്രി എട്ട് മണിക്കാണ് ട്രെയിലര്‍ പുറത്തിറക്കുന്നത്. മമ്മൂട്ടി ആരാധകര്‍ക്കായി മാത്രമായിരുന്നു ടീസര്‍ ആദ്യം പുറത്തിറക്കിയിരുന്നത്. ആരാധകരെ ആവേശത്തിലാക്കുന്ന ടീസര്‍ വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സൂപ്പര്‍ ഹിറ്റ് ചിത്രം പുലിമുരുകന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ ടീം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമായാണ് മധുരരാജ പ്രേക്ഷകരിലേക്കെത്തുന്നത്. ബോളിവുഡ് താരം സണ്ണി ലിയോണ്‍ ഐറ്റം ഡാന്‍സുമായി ചിത്രത്തിലെത്തുന്നുണ്ട്.

അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം എന്നിവരാണ് നായികമാര്‍. ഷാജി കുമാറാണ് ഛായാഗ്രഹണം. ഗോപി സുന്ദറാണ് സംഗീതം. ഒരേ സമയം മലയാളം, തമിഴ്, തെലുഗ് ഭാഷകളില്‍ ചിത്രം റിലീസിനെത്തും. ഏപ്രില്‍ പത്തിന് വിഷു റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.