LiveTV

Live

Entertainment

‘ലൂസിഫര്‍ എന്ന കഥാപാത്രം ബൈബിളില്‍ പോലുമില്ലാത്തത്’ സിനിമയെ വിമര്‍ശിച്ച ക്രിസ്തീയ സഭക്ക് മറുപടിയുമായി വൈദികന്‍

ക്രിസ്ത്യന്‍ ഡമോക്രാറ്റിക് മൂവ്‌മെന്‍റ് എന്ന് സംഘടനയാണ് ചിത്രത്തിന്‍റെ പേരിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്

‘ലൂസിഫര്‍ എന്ന കഥാപാത്രം ബൈബിളില്‍ പോലുമില്ലാത്തത്’ സിനിമയെ വിമര്‍ശിച്ച ക്രിസ്തീയ സഭക്ക് മറുപടിയുമായി വൈദികന്‍

പൃഥ്വിരാജ് ആദ്യമായി സംവിധാന വേഷമണിഞ്ഞ് മോഹന്‍ലാല്‍ ചിത്രം ലൂസിഫറിനെതിരെ വിമര്‍ശനമുന്നയിച്ച ക്രിസ്തീയ സംഘടനക്ക് മറുപടിയുമായി വൈദികന്‍. ബൈബിളില്‍ പോലുമില്ലാത്ത കഥാപാത്രമാണ് ലൂസിഫര്‍ എന്നാണ് കുറിപ്പിലൂടെ വൈദികന്‍ പറയുന്നത്. ചിത്രം ബോക്‌സോഫീസില്‍ ഹിറ്റാകുന്നുവെന്ന് കണ്ടതോടെയാണ് സംഘടന ഇത്തരത്തില്‍ വിമര്‍ശനവുമായെത്തിയത്. പിന്നീട് വിമര്‍ശനങ്ങള്‍ അതിരുകടന്നപ്പോള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പുകയും ചെയ്തു. ക്രിസ്ത്യന്‍ ഡമോക്രാറ്റിക് മൂവ്‌മെന്‍റ് എന്ന് സംഘടനയാണ് ചിത്രത്തിന്‍റെ പേരിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

'മൃഗത്തിന്‍റെ നാമമോ നാമത്തിന്‍റെ സംഖ്യയോ മുദ്രയടിക്കപ്പെടാത്തവര്‍ക്കു കൊടുക്കല്‍ വാങ്ങല്‍ അസാധ്യമാക്കാന്‍ വേണ്ടിയായിരുന്നു അത്‌. ഇവിടെയാണ്‌ ജ്ഞാനം ആവശ്യമായിരിക്കുന്നത്‌. ബുദ്ധിയുള്ളവന്‍ മൃഗത്തിന്‍റെ സംഖ്യ കണക്കുകൂട്ടട്ടെ. അത്‌ ഒരു മനുഷ്യന്‍റെ സംഖ്യയാണ്‌. ആ സംഖ്യ അറുനൂറ്റി അറുപത്തിയാറ്‌.

ജീവിതമൂല്യങ്ങൾ അവതരിപ്പിക്കുന്നതും നല്ല സന്ദേശങ്ങൾ നൽകുന്നതുമായ സിനിമകളെ ഉദ്ദേശിച്ചല്ല ഈ പോസ്റ്റ്‌. ലൂസിഫർ എന്നത് സാത്താന്റെ നാമമായാണ് ക്രൈസ്തവർ കരുതുന്നത്. അത് സകല തലമുറയ്ക്കും ശപിക്കപ്പെട്ട നാമമായിരിക്കും' ഇതാണ് ലൂസിഫറിനെതിരെ ഉയര്‍ന്ന ഫെയിസ്ബുക്ക് പോസ്റ്റ്.

The Magdalene Sisters Habemus Papam The Boys of St. Vincent The Name of the Rose The Thorn Bird Priest Dogma The White...

Posted by Jijo Kurian on Thursday, March 28, 2019

പൃഥ്വിരാജ് ആദ്യമായി സംവിധായകന്‍റെ കുപ്പായമണിഞ്ഞ സിനിമയായ ലൂസിഫര്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെ അടിസ്ഥാനമാക്കി മുന്നോട്ട് പോകുന്ന കഥയാണ് പറയുന്നത്. ചിത്രം മികച്ച പ്രതികരണങ്ങളുമായി തിയേറ്ററില്‍ മുന്നേറുകയാണ്.