LiveTV

Live

Entertainment

‘ആക്ഷന്‍ എന്നു കേള്‍ക്കുമ്പോള്‍ ഫഹദ് തീര്‍ത്തും ആളാകെ മാറും’ സായ് പല്ലവി

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും അതിരന്‍ തീയറ്ററുകളിലെത്തും

‘ആക്ഷന്‍ എന്നു കേള്‍ക്കുമ്പോള്‍ ഫഹദ് തീര്‍ത്തും ആളാകെ മാറും’ സായ് പല്ലവി

വിവേക് എന്ന പുതുമുഖ സംവിധായകന്‍ അണിയിച്ചൊരുക്കുന്ന സിനിമയാണ് അതിരന്‍. ഫഹദ് ഫാസിലും സായ് പല്ലവിയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്‍റെ പോസ്റ്ററുകളും ലൊക്കേഷന്‍ സ്റ്റില്ലുകളും വലിയ ശ്രദ്ധ നേടിയിരുന്നു. സിനിമ ലോക്കേഷനില്‍ നിന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പല രീതിയിലും ചര്‍ച്ചയാവുന്നത്.

‘ആക്ഷന്‍ എന്നു കേള്‍ക്കുമ്പോള്‍ ഫഹദ് തീര്‍ത്തും ആളാകെ മാറും’ സായ് പല്ലവി

ആക്ഷന്‍ എന്നു കേള്‍ക്കുമ്പോള്‍ ഫഹദ് തീര്‍ത്തും ആളാകെ മാറുമെന്നും ശരിക്കും കഥാപാത്രത്തിലേക്കുള്ള പരകായപ്രവേശനം നടത്തുമെന്നും ചിത്രത്തിലെ നായികയായ സായ് പല്ലവി ഫഹദിനെക്കുറിച്ച് പറഞ്ഞു. അഭിനേതാവിനപ്പുറം വ്യക്തി എന്ന നിലയിലും വളരെ ജെനുവിനായ ഒരാളാണ് ഫഹദ് എന്നും സായി പല്ലവി പറഞ്ഞു.

‘ആക്ഷന്‍ എന്നു കേള്‍ക്കുമ്പോള്‍ ഫഹദ് തീര്‍ത്തും ആളാകെ മാറും’ സായ് പല്ലവി

ആദ്യ സംവിധാന സംരംഭത്തിലേക്ക് കാലെടുത്ത് വെക്കുന്ന വിവേക് തന്നെയാണ് സിനിമയുടെ കഥയും എഴുതിയിരിക്കുന്നത്. തിരക്കഥ പി.എഫ് മാത്യൂസിന്‍റേതാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും അതിരന്‍ തീയറ്ററുകളിലെത്തും