LiveTV

Live

Entertainment

ഇത് അമിതാഭ് ബച്ചന്‍ തന്നെയാണോ? ബിഗ്ബിയുടെ ആദ്യ തമിഴ് സിനിമയിലെ ലുക്ക് വൈറല്‍

ചിത്രത്തിന്‍റെ പ്രഖ്യാപനം നടന്നതിനുശേഷം എസ്.ജെ സൂര്യ അമിതാഭ് ബച്ചനോടൊപ്പം സ്ക്രീന്‍ പങ്കിടാന്‍ ലഭിച്ച അവസരത്തെ ഭാഗ്യമായി കണക്കാക്കി പ്രതികരണം നടത്തിയിരുന്നു

ഇത് അമിതാഭ് ബച്ചന്‍ തന്നെയാണോ? ബിഗ്ബിയുടെ ആദ്യ തമിഴ് സിനിമയിലെ ലുക്ക് വൈറല്‍

ബിഗ്ബി അമിതാഭ് ബച്ചന്‍റെ ആദ്യ തമിഴ് സിനിമയായ ഉയര്‍ന്ത മനിതനിലെ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് സിനിമ ലോകം. സ്റ്റൈലിഷ് ലുക്കില്‍ ബിഗ്ബിയെ കണ്ടു പരി‍ജയിച്ച ആരാധകര്‍ക്ക് ഇത് പുതിയ അനുഭവമാണ്. എസ്.ജെ സൂര്യയാണ് ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. വെള്ള മുണ്ടും കുര്‍ത്തയും ചുവന്ന ഷാളും ധരിച്ച് ഒരു കണ്ണടയും നെറ്റിയും ഭസ്മക്കുറിയും തൊട്ട് ഒരു പക്കാ തമിഴ് ഗ്രാമീണനായാണ് അമിതാഭ് സ്ക്രീനില്‍ വരുന്നത്.

ജീവിതത്തിലെ ഏറ്റവും സന്തോഷം നല്‍കിയ നിമിഷം. സ്വപ്നം പോലും കണ്ടിട്ടില്ലാത്ത സ്വപ്ന സാക്ഷാത്കാരം നിറവേറിയ ഈ അവസരത്തില്‍ ദൈവത്തോടും അച്ഛനോടും അമ്മയോടും നന്ദി പറയുന്നു. ഫോട്ടോ പങ്കുവെക്കുന്നതോടൊപ്പം എസ്.ജെ സൂര്യ ട്വിറ്ററില്‍ കുറിച്ചു. ചിത്രത്തിന്‍റെ പ്രഖ്യാപനം നടന്നതിനുശേഷം എസ്.ജെ സൂര്യ ബച്ചനോടൊപ്പം സ്ക്രീന്‍ പങ്കിടാന്‍ ലഭിച്ച അവസരത്തെ ഭാഗ്യമായി കണക്കാക്കി പ്രതികരണം നടത്തിയിരുന്നു. തമിഴ്‍വണ്ണനാണ് ഉയര്‍ന്ത മനിതന്‍റെ സംവിധായകന്‍