LiveTV

Live

Entertainment

പാട്ടും കൂത്തും തമാശയുമായി കുഞ്ഞിക്ക വീണ്ടുമെത്തുന്നു; ഒരു യമണ്ടന്‍ പ്രേമകഥയുടെ ടീസര്‍ പുറത്ത്

കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ സിനിമകള്‍ക്ക് ശേഷം ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്ന് തിരക്കഥയെഴുതുന്ന സിനിമയാണ് ഒരു യമണ്ടന്‍ പ്രേമകഥ

പാട്ടും കൂത്തും തമാശയുമായി കുഞ്ഞിക്ക വീണ്ടുമെത്തുന്നു; ഒരു യമണ്ടന്‍ പ്രേമകഥയുടെ ടീസര്‍ പുറത്ത്

ഒരു വലിയ ഇടവേളക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ഒരു യമണ്ടന്‍ പ്രേമകഥയുടെ ടീസര്‍ പുറത്ത്. നവാഗതനായ ബി.സി നൌഫല്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രം തികച്ചും ഒരു ഫാമിലി കോമഡി എന്‍റര്‍ടെയിനര്‍ ആയിരിക്കും. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ സിനിമകള്‍ക്ക് ശേഷം ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്ന് തിരക്കഥയെഴുതുന്ന സിനിമയാണ് ഒരു യമണ്ടന്‍ പ്രേമകഥ. കുഞ്ഞിക്ക തന്നെയാണ് ടീസറിലെയും പ്രധാന ആകര്‍ഷണം. വര്‍ണ്ണാഭമായ ഫ്രെയിമുകള്‍ കൊണ്ട് സമ്പന്നമായ ചിത്രത്തിന്‍റെ ടീസര്‍ ഒരു പാട്ടിന്‍റെ തുടക്കമാണെന്നുള്ള സൂചനകളാണ് നല്‍കുന്നത്.

ആന്‍റോ ജോസഫ്, സി.ആര്‍ സലിം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം നാദിര്‍ഷാ. ചായാഗ്രഹണം പി.സുകുമാര്‍. ദുല്‍ഖറിനൊപ്പം ചിരി വിതറാന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍, സലിം കുമാര്‍, സൌബിന്‍ ഷാഹിര്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല.