LiveTV

Live

Entertainment

‘പൈറസി ഈസ് എ ഡേര്‍ട്ടി ബിസിനസ്’; മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിലിറങ്ങിയ ലൂസിഫര്‍ സിനിമ ഇന്റര്‍നെറ്റില്‍

‘പൈറസി ഈസ് എ ഡേര്‍ട്ടി ബിസിനസ്’; മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിലിറങ്ങിയ ലൂസിഫര്‍ സിനിമ ഇന്റര്‍നെറ്റില്‍

ഇന്നലെ തിയറ്ററുകളിലെത്തിയ മോഹൻലാലിന്‍റെ ലൂസിഫറും നയൻതാരയുടെ ഐറായും ഓൺലൈനിൽ ചോര്‍ന്നു. സിനിമ പുറത്തിറങ്ങി ഒരു ദിവസം പിന്നിട്ടപ്പോഴേക്കുമാണ് തമിഴ് റോക്കേഴ്സ് രണ്ടു സിനിമകളുടേയും വ്യാജപതിപ്പ് ഓണ്‍ലൈനില്‍ പുറത്ത് വിട്ടിരിക്കുന്നത്.

തമിഴ് റോക്കേഴ്സ് സൈറ്റിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്തെടുക്കാവുന്ന വിധത്തിലാണ് രണ്ട് സിനിമകളുടേയും പ്രിന്‍റുകള്‍ ലഭ്യമാക്കിയിരിക്കുന്നത്.

ലൂസിഫര്‍ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടുമ്പോള്‍ ഐറാ സമ്മിശ്ര പ്രതികരണം നേടി മുന്നേറുകയാണ്. സിനിമകള്‍ ചോര്‍ന്നതോടെ അത് ബോക്സ് ഓഫീസ് കളക്ഷനെ സാരമായി ബാധിക്കാനാണ് സാധ്യത. മുമ്പ് 2.0, കേസരി, പേട്ട തുടങ്ങിയ ചിത്രങ്ങളും ഇത്തരത്തിൽ റിലീസിന് പിറ്റേന്ന് തമിഴ് റോക്കേഴ്സ് ചോര്‍ത്തി പുറത്തിറക്കിയിരുന്നു. ആക്ഷൻ പാക്ക്ഡ് സിനിമയായ ലൂസിഫറിന് ആദ്യ ദിനം മുതൽ ഹൗസ്‍ഫുള്‍ ഷോകളാണ് നടക്കുന്നത്. വ്യാജപതിപ്പ് പുറത്തിറങ്ങിയതിന് പിന്നാലെ പ്രതികരണവുമായി നടന്‍ മോഹന്‍ലാലും സംവിധായകന്‍ പൃഥ്വിരാജും രംഗത്തെത്തിയിട്ടുണ്ട്. ലൂസിഫറിനെ ദ്രോഹിക്കരുതെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചപ്പോള്‍ മലയാള സിനിമയെ കൊല്ലരുത് എന്നായിരുന്നു പൃഥ്വിരാജ് ഇതിനോട് പ്രതികരിച്ചത്.