LiveTV

Live

Entertainment

‘വിമര്‍ശനങ്ങള്‍ എനിക്കെതിരെയാണോ എന്ന് അറിയില്ല’ കാളിദാസ് ജയറാം

പുമരം, മിസ്റ്റര്‍ ആന്‍റ് മിസ്സിസ് റൌഡി എന്നീ സിനിമകള്‍ക്ക് ശേഷം കാളിദാസ് നായനായെത്തിയ ചിത്രമാണ് മിഥുന്‍ മാനുവല്‍ തോമസിന്‍റെ അർജന്റീന ഫാൻസ് കാട്ടൂര്‍കടവ്

‘വിമര്‍ശനങ്ങള്‍ എനിക്കെതിരെയാണോ എന്ന് അറിയില്ല’ കാളിദാസ് ജയറാം

മിഥുന്‍ മാനുവല്‍ തോമസിന്‍റെ അർജന്റീന ഫാൻസ് കാട്ടൂര്‍കടവിന് ആദ്യദിവസം ലഭിച്ച പ്രതികരണങ്ങളിൽ അസ്വസ്ഥനായിരുന്നുവെന്ന് നായകൻ കാളിദാസ് ജയറാം. സിനിമ റിലീസ് ആയി ആദ്യ രണ്ട് ദിവസങ്ങളിൽ മോശം നിരൂപണങ്ങളാണ് വന്നുകൊണ്ടിരുന്നതെന്നും എന്നാൽ ഇപ്പോൾ അതൊക്കെ മാറിവരുന്നുവെന്നും കാളിദാസ് പറയുന്നു. ഫെയിസ്ബുക്ക് ലൈവിലൂടെയാണ് കാളിദാസ് ഇക്കാര്യം വ്യക്തമാക്കിയത്.

‘കുടുംബങ്ങൾക്ക് ചിത്രം ഇഷ്ടമാകുന്നുണ്ട്. ആദ്യ ദിവസം ചിത്രത്തിനെതിരെ വന്ന റിവ്യൂസ് എന്നെയാണോ സിനിമയെയാണോ ഉന്നം വെക്കുന്നതെന്ന് അറിയില്ല. ആരോഗ്യപരമായ വിമർശനങ്ങൾ നല്ലതാണ്. മെച്ചപ്പെടേണ്ട കാര്യങ്ങളുണ്ടെങ്കിൽ എന്നെ അറിയിക്കണം.’ കാളിദാസ് പറഞ്ഞു.

പുമരം, മിസ്റ്റര്‍ ആന്‍റ് മിസ്സിസ് റൌഡി എന്നീ സിനിമകള്‍ക്ക് ശേഷം കാളിദാസ് നായനായെത്തിയ ചിത്രമാണ് മിഥുന്‍ മാനുവല്‍ തോമസിന്‍റെ അർജന്റീന ഫാൻസ് കാട്ടൂര്‍കടവ്.