LiveTV

Live

Entertainment

സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ജീപ്പില്‍ കെ.സുരേന്ദ്രനും ജയരാജനും; തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഹിറ്റായി ലൂസിഫര്‍ പോസ്റ്റര്‍

സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ജീപ്പില്‍ കെ.സുരേന്ദ്രനും ജയരാജനും; തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഹിറ്റായി ലൂസിഫര്‍ പോസ്റ്റര്‍

മീശ പിരിച്ച് വിന്റേജ് ജീപ്പില്‍ മാസ് ലുക്കില്‍ നില്‍ക്കുന്ന ലാലേട്ടന്റെ ഫോട്ടോ ലൂസിഫര്‍ സിനിമയുടെ പോസ്റ്റര്‍ ആയി പുറത്തിറങ്ങിയപ്പോള്‍ തന്നെ വലിയ സ്വീകരണമായിരുന്നു. മോഹന്‍ലാലിന്റെ പഴയെ വിജയ ഫോര്‍മുലകളായ മുണ്ടും, ജീപ്പും മീശ പിരിച്ചുള്ള ലുക്കും ആരാധകരിലുണ്ടാക്കിയ ഓളം ലൂസിഫര്‍ സിനിമക്ക് കിട്ടിയ ആദ്യ ദിന പ്രതികരണത്തില്‍ നിന്ന് തന്നെ വ്യക്തമാണ്. അടിമുടി മാസായ ആ പോസ്റ്റര്‍ തന്നെയാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിലും ജനങ്ങളില്‍ ആവേശമാകുന്നത്. ജീപ്പില്‍ ലാലേട്ടന്റെ അതെ മുണ്ടും ഭാവവും കൊണ്ട് ജനമനസ്സുകളിലേക്ക് കയറി കൂടാന്‍ എല്ലാ മുന്നണികളില്‍ നിന്നും സ്ഥാനാര്‍ത്ഥികളുണ്ട് എന്നത് കൗതുകമാണ്.

സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ജീപ്പില്‍ കെ.സുരേന്ദ്രനും ജയരാജനും; തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഹിറ്റായി ലൂസിഫര്‍ പോസ്റ്റര്‍

ശക്തമായ മല്‍സരം നടക്കുന്ന വടകരയിലെ സി.പി.എം സ്ഥാനാര്‍ത്ഥി പി.ജയരാജന്‍, പത്തനംതിട്ട മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍, ആലപ്പുഴ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.എം. ആരിഫ്, പാലക്കാട് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി രാജേഷ് എന്നിവരാണ് ലൂസിഫറിന്റെ അതെ മാത്യകയില്‍ പോസ്റ്ററുകളിറക്കി തരംഗമാകുന്നത്. പത്തനംതിട്ടയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേന്ദ്രന്‍ ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റെല്ലാ സ്ഥാനാര്‍ത്ഥികളും അവരവരുടെ മണ്ഡലങ്ങളാണ് ജീപ്പിന് മുന്നില്‍ പതിച്ചിരിക്കുന്നത്. കെ.സുരേന്ദ്രന്‍ തത്ത്വമസി എന്ന പേരാണ് ജീപ്പില്‍ പതിച്ചിരിക്കുന്നത്. ശബരിമല വിഷയമാണ് ഇതിലൂടെ സുരേന്ദ്രന്‍ ഉന്നം വെക്കുന്നതെന്ന് വ്യക്തം.

സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ജീപ്പില്‍ കെ.സുരേന്ദ്രനും ജയരാജനും; തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഹിറ്റായി ലൂസിഫര്‍ പോസ്റ്റര്‍

ഇന്നലെയാണ് മോഹന്‍ലാല്‍ നായകനായ പൃഥിരാജ് സംവിധാനത്തിലുള്ള ലൂസിഫര്‍ തിയേറ്ററുകളിലെത്തിയത്. റിലീസ് ദിവസം തന്നെ വലിയ പ്രതികരണം ലഭിച്ച ലൂസിഫര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകമാണ് പുതിയ പോസ്റ്ററുകള്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ പുറത്തിറക്കിയത്. സിനിമയിലൂടെ ലഭിച്ച പിന്തുണയും ആവേശവും അതേ രൂപത്തില്‍ പ്രചരണ രംഗത്തിലേക്കെത്തിക്കുകയാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ലക്ഷ്യം. വരും ദിവസങ്ങളില്‍ ഇത്തരത്തില്‍ കൂടുതല്‍ പോസ്റ്ററുകള്‍ പുറത്തിറങ്ങുമെന്ന് തന്നെയാണ് സിനിമക്ക് തിയേറ്ററുകളില്‍ ലഭിക്കുന്ന പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.