LiveTV

Live

Entertainment

നടനും നിർമാതാവുമായ ഷഫീര്‍ സേട്ട് അന്തരിച്ചു

നടനും നിർമാതാവുമായ ഷഫീര്‍ സേട്ട് അന്തരിച്ചു

പ്രശസ്ത നിർമ്മാതാവും നടനും പ്രൊഡക്ഷൻ കൺട്രോളറുമായ ഷഫീർ സേട്ട് അന്തരിച്ചു. നാല്‍പത്തിനാല് വയസ്സായിരുന്നു. ഇന്ന് വെളുപ്പിന് 2 മണിക്ക് കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. ഖബറടക്കം ഇന്ന് വൈകീട്ട് 4.30 ന് കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഭാര്യ : ഐഷ മക്കൾ : ദിയ ഖുർബാൻ, ദയാൻ ഖുർബാൻ

ഇപ്പോള്‍ ചിത്രീകരണം നടന്നു വരുന്ന ജോഷി സംവിധാനം ചെയ്യുന്ന ‘പൊറിഞ്ചു മറിയം ജോസ്’, പത്മകുമാർ സംവിധാനം ചെയ്യുന്ന ‘മാമാങ്കം’ എന്നീ ചിത്രങ്ങളിൽ പ്രൊഡക്ഷന്‍ കൺട്രോളറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ‘മേരാ നാം ഷാജി’ ഉള്‍പ്പടെ എട്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ‘ആത്മകഥ’, ‘ചാപ്റ്റേഴ്സ്’ , ‘ഒന്നും മിണ്ടാതെ’ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവായിരുന്നു.

കഴിഞ്ഞ ഇരുപതു വര്‍ഷത്തോളമായി സിനിമാ നിര്‍മ്മാണ നിയന്ത്രണ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഷഫീര്‍ സേട്ട് ഇരുപത്തിയഞ്ചോളം ചിത്രങ്ങളുടെ നിര്‍മ്മാണ ചുമതല വഹിച്ചിട്ടുണ്ട്‌.