LiveTV

Live

Entertainment

നയന്‍താര ചിത്രത്തിന്റെ ടിക്കറ്റ് അയച്ചുതരാം... രാധാ രവിക്ക് മറുപടിയുമായി സമാന്ത

രാധാ രവി, നിങ്ങളൊരു വിഷാദ മനുഷ്യനാണ്. അതില്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും സഹതാപമുണ്ട്. നിങ്ങളുടെ ആത്മാവിനും വേറെന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ അതിനും സമാധാനം ലഭിക്കട്ടെ.

നയന്‍താര ചിത്രത്തിന്റെ ടിക്കറ്റ് അയച്ചുതരാം... രാധാ രവിക്ക് മറുപടിയുമായി സമാന്ത

നയന്‍താരയെ പൊതുവേദിയില്‍ അവഹേളിച്ച തമിഴ് നടന്‍ രാധാ രവിക്ക് ചുട്ട മറുപടിയുമായി നടി സമാന്ത. രാധാ രവി ഒരു വിഷാദ മനുഷ്യനാണെന്നും നയന്‍താരയുടെ പുതിയ സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ ടിക്കറ്റ് അയച്ചുതരാമെന്നുമാണ് സമാന്തയുടെ പ്രതികരണം.

''രാധാ രവി, നിങ്ങളൊരു വിഷാദ മനുഷ്യനാണ്. അതില്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും സഹതാപമുണ്ട്. നിങ്ങളുടെ ആത്മാവിനും വേറെന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ അതിനും സമാധാനം ലഭിക്കട്ടെ. നയന്‍താരയുടെ അടുത്ത സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ ടിക്കറ്റ് നിങ്ങള്‍ക്ക് അയച്ചുതരാം. കുറച്ച് പോപ്കോണും കൊറിച്ച് സിനിമ കണ്ട് സന്തോഷവാനാകൂ'' - സമാന്ത ട്വിറ്ററില്‍ കുറിച്ചു.

നയന്‍താര ചിത്രത്തിന്റെ ടിക്കറ്റ് അയച്ചുതരാം... രാധാ രവിക്ക് മറുപടിയുമായി സമാന്ത

നയന്‍താരയുടെ പുതിയ ചിത്രമായ ‘കൊലയുതിര്‍ കാല’ത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടയിലാണ് താരത്തിനെതിരെ രാധാ രവി അധിക്ഷേപകരമായ പരാമര്‍ശം നടത്തിയത്. ‘നയന്‍താരയെ നിങ്ങള്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നൊന്നും വിളിക്കരുത്. പുരട്ചി തലൈവര്‍, നടികര്‍ തിലകം, സൂപ്പര്‍ സ്റ്റാര്‍ എന്നൊക്കെ ശിവാജി ഗണേശന്‍, എം.ജി.ആര്‍, രജനീകാന്ത് തുടങ്ങിയവരെ വിളിക്കുന്നത് അവര്‍ക്കത് ചേരുന്നത് കൊണ്ടാണ്. അവരോടൊന്നും നയന്‍താരയെ താരതമ്യം ചെയ്യരുത്.’ എന്നിങ്ങനെ അധിക്ഷേപിക്കുന്ന രീതിയിലായിരുന്നു രാധാ രവി സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനിടയില്‍ താരത്തിനെതിരെ പറഞ്ഞത്.

നയന്‍താര ചിത്രത്തിന്റെ ടിക്കറ്റ് അയച്ചുതരാം... രാധാ രവിക്ക് മറുപടിയുമായി സമാന്ത

അധിക്ഷേപങ്ങൾ വകവെയ്ക്കാതെ താന്‍ ഇനിയും സീതയായും പ്രേതമായും ദേവിയായും അഭിനയിക്കുമെന്നും രാധാരവി നടത്തിയ പരാമര്‍ശങ്ങളില്‍ ശക്തമായി അപലപിക്കുന്നതായും നയൻതാര പ്രതികരിച്ചിരുന്നു.