LiveTV

Live

Entertainment

സംവിധായകന്‍ തന്നെ ആ സസ്പെന്‍സ് കഥാപാത്രം; ലൂസിഫറിന്റെ ഏറ്റവും പുതിയ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

സംവിധായകന്‍ തന്നെ ആ സസ്പെന്‍സ് കഥാപാത്രം; ലൂസിഫറിന്റെ ഏറ്റവും പുതിയ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ലൂസിഫറിന്റെ 27ാമത്തെ കാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സസ്പെന്‍സായി ഒളിപ്പിച്ച 27ാമത്തെ പോസ്റ്ററിനെക്കുറിച്ച് ഇതിനകം നിരവധി ഊഹാപോഹങ്ങളും പ്രതീക്ഷകളുമായിരുന്നു ആരാധകര്‍ പങ്കുവെച്ചിരുന്നത്. സംവിധായകനായ പൃഥിരാജാണ് ആ കഥാപാത്രം എന്ന് പ്രവചിച്ചവരുടെ വാദങ്ങളെ ശരിവെക്കുന്നതാണ് ലൂസിഫറിന്റെതായി പുറത്ത് വന്ന ഏറ്റവും പുതിയ പോസ്റ്റര്‍. സെയിദ് മസൂദ് എന്ന കഥാപാത്രമായാണ് പൃഥിരാജ് ലൂസിഫറിലെത്തുന്നത്.

വലിയ ആവേശത്തോടെ പുറത്തിറങ്ങുന്ന ലൂസിഫര്‍ സിനിമ വ്യാഴാഴ്ച തിയേറ്ററിലെത്തും. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തില്‍ വലിയ താരനിര തന്നെയുണ്ട്. നടനില്‍ നിന്നും സംവിധായകനിലേക്കുള്ള പൃഥ്വിരാജിന്റെ ആദ്യ ചുവടുവെപ്പാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന ലൂസിഫര്‍. ഒപ്പം മോഹന്‍ലാലിന്റെ ലൂസിഫര്‍ അവതാരത്തേയും നിറഞ്ഞ ആകാംക്ഷയോടെ ആരാധകര്‍ നോക്കിക്കാണുന്നു.

സസ്പെന്‍സ് നിറഞ്ഞ ട്രെയിലര്‍ പ്രേക്ഷകര്‍ സ്വീകരിച്ചതുപോലെ ചിത്രവും ഇരുകൈയ്യും നീട്ടി സ്വീകരിക്കുമോ എന്നത് വ്യാഴാഴ്ച കണ്ടറിയാം.സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മ‍ഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം വിവേക് ഒബ്റോയ്, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ടോവിനോ, ഫാസില്‍, നൈല ഉഷ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദീപക് ദേവാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

മൂന്ന് ഭാഷകളിലായി ആഗോള റിലീസായാണ് ചിത്രം എത്തുന്നത്. മലയാളം, തമിഴ്, തെലുഗ് ഭാഷകളിലായി 1500ഓളം സ്ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് വ്യാഴാഴ്ച ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.