LiveTV

Live

Entertainment

പല്ലവിയായി പാര്‍വതി; ഉയരെയുടെ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്ത്

ആസിഡ് ആക്രമണത്തെ അതിജീവിക്കുന്ന പല്ലവി എന്ന പെണ്‍കുട്ടിയായാണ് ചിത്രത്തിൽ പാര്‍വതി അഭിനയിക്കുന്നത്.

പല്ലവിയായി പാര്‍വതി; ഉയരെയുടെ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്ത്

നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്യുന്ന ഉയരെയുടെ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പാര്‍വതി തിരുവോത്ത്, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം ബോബി സഞ്ചയുടെ തിരക്കഥയിലാണ് ഒരുങ്ങുന്നത്. ആസിഡ് ആക്രമണത്തെ അതിജീവിക്കുന്ന പല്ലവി എന്ന പെണ്‍കുട്ടിയായാണ് ചിത്രത്തിൽ പാര്‍വതി അഭിനയിക്കുന്നത്.

പല്ലവിയായി പാര്‍വതി; ഉയരെയുടെ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്ത്

എസ് ക്യൂബ് ഫിലിംസിന്‍റെ ബാനറില്‍ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ഉയരെ നിര്‍മിക്കുന്നത്. സിദ്ദിഖ്, പ്രതാപ് പോത്തന്‍, പ്രേംപ്രകാശ്, ഭഗത് മാനുവല്‍‍, ഇര്‍ഷാദ്, അനില്‍ മുരളി, അനാര്‍ക്കലി മരിക്കാര്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഗോപിസുന്ദറാണ് സംഗീതം. ഗാനരചന റഫീഖ് അഹമ്മദും ഷോബിയും. മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം.

Pleased to launch the official poster❤️💫 Parvathy Thiruvothu Asif Ali Tovino Thomas #Uyare #UyareMovie #FlyHigh...

Posted by Uyare Movie on Sunday, March 24, 2019