LiveTV

Live

Entertainment

ഡിംഗ് ഡോംഗ് പ്രൊമോയുമായി ‘സൂപ്പര്‍ ഡീലക്സ്’; ചിത്രത്തിന് ലഭിച്ചത് ‘A’ സര്‍ട്ടിഫിക്കറ്റ്

ഏതെങ്കിലും തരത്തിലുള്ള വെട്ടിമാറ്റലുകൾ ഇല്ലാതെയാണ് ചിത്രം പുറത്തിറങ്ങുകയെന്ന് നിർമ്മാതാക്കൾ അറിയിച്ചു

ഡിംഗ് ഡോംഗ് പ്രൊമോയുമായി ‘സൂപ്പര്‍ ഡീലക്സ്’; ചിത്രത്തിന് ലഭിച്ചത് ‘A’ സര്‍ട്ടിഫിക്കറ്റ്

ആരാധകർ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫഹദ്-വിജയ് സേതുപതി കൂട്ടുകെട്ടിലെത്തുന്ന ചിത്രം സൂപ്പർ ഡിലക്സ്. തെന്നിന്ത്യൻ സൂപ്പർ താരങ്ങൾ ഒന്നിക്കുന്ന കുമാരരാജ ചിത്രത്തിന്റെ പുതിയ ടീസർ ഇറങ്ങിയിരിക്കുകയാണ്. ഡിംഗ് ഡോംഗ് എന്ന പേരിൽ വളരെ വ്യത്യസ്തമായാണ് ചിത്രത്തിന്റെ പ്രോമോ വീഡിയോ ഇറങ്ങിയിരിക്കുന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയ യുവാൻ ശങ്കർ രാജ പുറത്തിറക്കിയ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.

അതിനിടെ ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് സെൻസെർ ബോർഡ് നൽകിയിരിക്കുന്നത്. എന്നാൽ, ഏതെങ്കിലും തരത്തിലുള്ള വെട്ടിമാറ്റലുകൾ ഇല്ലാതെയാണ് ചിത്രം പുറത്തിറങ്ങുകയെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

മിക്ക വിദേശ രാജ്യങ്ങളിലും ചിത്രത്തിന് എ സർട്ടിഫിക്കറ്റ് തന്നെയാണ് ലഭിച്ചിട്ടുള്ളത്. സാമന്ത, രമ്യ ക‍ൃഷ്ണൻ, ഗായത്രി, വിജയ് റാം മൃണാളിനി രവി എന്നിങ്ങനെ നീണ്ട നിര തന്നെ വേഷമിടുന്ന ചിത്രം മാർച്ച് 29ന് വേൾഡ് വെെഡ് റിലീസായി പുറത്തിറങ്ങും.