LiveTV

Live

Entertainment

നയന്‍താരയെ പൊതുവേദിയില്‍ അവഹേളിച്ച്‌ തമിഴ് നടന്‍ രാധാ രവി

ഇതിന് പിന്നാലെ രാധാ രവിയുടെ പരാമര്‍ശത്തിനെതിരെ സംവിധായകന്‍ വിഘ്നേഷ് ശിവന്‍ രംഗത്തെത്തി

നയന്‍താരയെ പൊതുവേദിയില്‍ അവഹേളിച്ച്‌ തമിഴ് നടന്‍ രാധാ രവി

നയന്‍താരയെ പൊതുവേദിയില്‍ അവഹേളിച്ച്‌ തമിഴ് നടന്‍ രാധാ രവി. നയന്‍താരയുടെ വ്യക്തി ജീവിതമടക്കം പരാമര്‍ശിച്ചാണ് താരത്തിന്റെ വിവാദപരാമര്‍ശം. നയന്‍താരയുടെ പുതിയ ചിത്രമായ കൊലയുതിര്‍ കാലത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടയിലാണ് നയന്‍താരക്കെതിരായ പരാമര്‍ശം.

‘നയന്‍താരയെ നിങ്ങള്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നൊന്നും വിളിക്കരുത്. പുരട്ചി തലൈവര്‍, നടികര്‍ തിലകം, സൂപ്പര്‍ സ്റ്റാര്‍ എന്നൊക്കെ ശിവാജി ഗണേശന്‍, എം.ജി.ആര്‍, രജനീകാന്ത് തുടങ്ങിയവരെ വിളിക്കുന്നത് അവര്‍ക്കത് ചേരുന്നത് കൊണ്ടാണ്. അവരോടൊന്നും നയന്‍താരയെ താരതമ്യം ചെയ്യരുത്.’ രാധാ രവി പരാമര്‍ശങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു.

ഇതിന് പിന്നാലെ രാധാ രവിയുടെ പരാമര്‍ശത്തിനെതിരെ സംവിധായകന്‍ വിഘ്നേഷ് ശിവന്‍ രംഗത്തെത്തി. ഇയാളെ പോലെ വലിയ കുടുംബത്തില്‍ നിന്നുവരുന്ന വൃത്തിക്കെട്ടവര്‍ക്കെതിര നടപടി എടുക്കാന്‍ എന്താണ് വൈകുന്നതെന്നും കുറച്ച്‌ ശ്രദ്ധ കിട്ടാന്‍ ഇയാള്‍ ഇനിയും ഇങ്ങനെയെല്ലാം പറയുമെന്നും വിഘ്നേഷ് കുറിച്ചു. ഇതൊക്കെ കേട്ട് കയ്യടിക്കുന്നവരെ കാണുമ്പോൾ വേദനയുണ്ടെന്നും വിഘ്നേഷ് പറഞ്ഞു. ഗായിക ചിന്‍മയിയും രാധാ രവിയെ വിമര്‍ശിച്ച്‌ രംഗത്തെത്തി.