LiveTV

Live

Entertainment

ലാല്‍ജോസിന്‍റെ 41; വിഷയം ശബരിമല?

ബിജു മേനോനും നിമിഷ സജയനും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയുടെ ചിത്രീകരണം കണ്ണൂരില്‍ പുരോഗമിക്കുകയാണ്.

ലാല്‍ജോസിന്‍റെ 41; വിഷയം ശബരിമല?

സംവിധായകന്‍ ലാല്‍ജോസിന്‍റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമായി 41ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ബിജു മേനോനും നിമിഷ സജയനും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയുടെ ചിത്രീകരണം കണ്ണൂരില്‍ പുരോഗമിക്കുകയാണ്.

സിഗ്നേച്ചര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജി. പ്രജിത്ത്, അനുമോദ് ബോസ്, ആദര്‍ശ് നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കേരളം ഞെട്ടലോടെ കേട്ട ഒരു യഥാര്‍ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ട്കൊണ്ട് നിര്‍മ്മിക്കുന്ന ചിത്രത്തിന് കണ്ണൂരിലെ സാമൂഹ്യ ജീവിതമാണ് പശ്ചാത്തലമാകുന്നത്. നവാഗതനായ പി.ജി പ്രഗീഷിന്‍റേതാണ് തിരക്കഥ.

"നാൽപത്തിയൊന്ന് "- എന്റെ ഇരുപത്തഞ്ചാമത്തെ സിനിമയുടെ പേര്... തെരഞ്ഞെടുപ്പും വേനലും ചൂടുപിടിപ്പിച്ചു തുടങ്ങിയ തലശ്ശേരിയിലെ മണ്ണിൽ നാൽപത്തിയൊന്നിലെ കഥാപാത്രങ്ങൾ നടന്ന് തുടങ്ങിയിരിക്കുന്നു.

Posted by Laljose on Saturday, March 23, 2019

ശബരിമല വിഷയവുമായി ചിത്രത്തിന് ബന്ധമുണ്ടെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നാല്‍പ്പത്തിയൊന്ന് എന്ന പേര് നാല്‍പ്പത്തിയൊന്ന് ദിവസത്തെ മണ്ഡല വ്രതമാണെന്ന വ്യാഖ്യാനമാണ് ഇതില്‍ പ്രധാനം. ശബരിമല അയ്യപ്പന്‍റെ വിഗ്രഹവുമായി സാമ്യമുള്ള രീതിയിലാണ് ചിത്രത്തിന്റെ ടൈറ്റില്‍ ഡിസൈന്‍. ഇതും ചിത്രത്തിന് ശബരിമലയുമായി ബന്ധമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.