LiveTV

Live

Entertainment

‘ആത്മഹത്യ ചെയ്യാന്‍ തോനുന്നു‘ ഉദയ് ചോപ്രയുടെ ട്വീറ്റില്‍ ഞെട്ടി ആരാധകര്‍

എനിക്ക് ഒന്നാമത് എത്തണമെന്നായിരുന്നു ആഗ്രഹം. പ്രേക്ഷകര്‍ക്ക് എന്നെ വേണ്ട എന്ന് അറിഞ്ഞപ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ എനിക്കായില്ല. ഉദയ് ചോപ്ര പറഞ്ഞിരുന്നു.

‘ആത്മഹത്യ ചെയ്യാന്‍ തോനുന്നു‘ ഉദയ് ചോപ്രയുടെ ട്വീറ്റില്‍ ഞെട്ടി ആരാധകര്‍

ധൂം സീരിസിലെ സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ഉദയ് ചോപ്ര. ധൂമിലെ അലി എന്ന കഥാപാത്രത്തെ അത്ര പെട്ടന്നൊന്നും ആര്‍ക്കും മറക്കാനാവില്ല. എന്നാല്‍ താരത്തിന്‍റെ കഴിഞ്ഞ ദിവസത്തെ ട്വീറ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.

തനിക്ക് ആത്മഹത്യ ചെയ്യാന്‍‌ തോനുന്നുവെന്നും താന്‍ ഒരു വിഷാദ രോഗിയാണെന്നുമാണ് താരം ട്വിറ്ററില്‍ കുറിച്ചത്.

'കുറച്ച് നേരത്തേക്ക് ഞാന്‍ എന്റെ ട്വിറ്റര്‍ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തു. അപ്പോള്‍ മരണത്തോട് കൂടുതല്‍ അടുത്തതായി തോന്നിയിരുന്നു. ആത്മഹത്യയെന്ന വഴി തിരഞ്ഞെടുക്കുന്നതാണ് ഉചിതമെന്ന് തോന്നുന്നു' അദ്ദേഹം കുറിച്ചു.

പിന്നീട് താരം ട്വീറ്റ് പിന്‍വലിച്ചുവെങ്കിലും ആശങ്കയിലാണ് ആരാധകര്‍. സിനിമയില്‍ അവസരം ലഭിക്കാത്തതിനാല്‍ താന്‍ നിരാശനാണെന്ന് ഉദയ് ചോപ്ര നേരത്തേ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എനിക്ക് ഒന്നാമത് എത്തണമെന്നായിരുന്നു ആഗ്രഹം. പ്രേക്ഷകര്‍ക്ക് എന്നെ വേണ്ട എന്ന് അറിഞ്ഞപ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ എനിക്കായില്ല. ഉദയ് ചോപ്ര പറഞ്ഞിരുന്നു. താന്‍ നായകനായി അഭിനയിച്ച ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതില്‍ അദ്ദേഹം നിരാശനായിരുന്നു.