LiveTV

Live

Entertainment

സമകാലീന സംഭവങ്ങളിലേക്ക് ഒരു ചൂണ്ടുവിരലായി മൃഗം

അനുദിനം നമ്മെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന ദുരഭിമാനക്കൊലയാണ് മൃഗത്തിന്റെ പ്രമേയം. 

സമകാലീന സംഭവങ്ങളിലേക്ക് ഒരു ചൂണ്ടുവിരലായി മൃഗം

സമകാലീന സംഭവങ്ങള്‍ കോര്‍ത്തിണക്കി അനൂപ് മയ്യമ്പിള്ളി മുരളീധരന്‍ ഒരുക്കിയിരിക്കുന്ന മൃഗം എന്ന ഷോര്‍ട്ട് ഫിലിം കയ്യടി നേടുന്നു. അനുദിനം നമ്മെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന ദുരഭിമാനക്കൊലയാണ് മൃഗത്തിന്റെ പ്രമേയം.

ഒറ്റ മുറിയില്‍ ചിത്രീകരിച്ചിരിക്കുന്ന മൃഗം വ്യത്യസ്തമായ കാഴ്ചാനുഭവം ആണ് സമ്മാനിക്കുന്നത്. വസീം മുഹമ്മദാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ആഷിഖ് അബൂബക്കര്‍, അമല്‍ സി, സതീഷ്,രതീഷ് എന്നിവരാണ് മൃഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. എഡിറ്റര്‍-ആസിഫ് പാവ്. ദ ഫോര്‍ബിഡന്‍ ഫിലിംസാണ് മൃഗം നിര്‍മ്മിച്ചിരിക്കുന്നത്.