LiveTV

Live

Entertainment

ഉടൻ തന്നെ താനും പൃഥ്വിയും ബിഗ് സ്‌ക്രീനിൽ ഒന്നിക്കുമെന്ന് മോഹന്‍ലാല്‍

വളരെ അടുത്ത് തന്നെ അങ്ങനെ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും മോഹൻലാൽ പറഞ്ഞു

ഉടൻ തന്നെ താനും പൃഥ്വിയും ബിഗ് സ്‌ക്രീനിൽ ഒന്നിക്കുമെന്ന് മോഹന്‍ലാല്‍

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരു മോഹന്‍ലാല്‍ ചിത്രം..ഈ ഒറ്റക്കാരണം കൊണ്ട് തന്നെ ലൂസിഫറിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വലുതാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രയിലര്‍ പ്രതീക്ഷകളെ വാനോളമെത്തിച്ചു. മോഹന്‍ലാലും പൃഥ്വിയും ഒന്നിക്കുന്ന ഒരു ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഈ കാത്തിരിപ്പിനാണ് ലൂസിഫറിലൂടെ വിരാമമിട്ടിരിക്കുന്നത്. സംവിധാനത്തിലുപരി ഇരുവരും ബിഗ് സ്ക്രീനില്‍ ഒന്നിക്കുന്നത് കാണാനും പ്രേക്ഷകര്‍ക്ക് ആഗ്രഹമുണ്ട്. അത് ഉടനുണ്ടാകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മോഹന്‍ലാല്‍.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ മനസ് തുറന്നത്. മുൻപ് ലാൽജോസ് സംവിധാനം ചെയ്യാൻ ഇരുന്ന കസിൻസ് എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിൽ ഒന്നിക്കുവാൻ ഇരുന്ന കൂട്ടുകെട്ടാണ് മോഹൻലാൽ-പൃഥ്വിരാജിന്റെത്.എന്നാൽ അത് നടക്കാതെ പോയി.ഇനി എന്ന് ഇരുവരെയും ബിഗ് സ്‌ക്രീനിൽ കാണുവാൻ സാധിക്കുവാൻ അവസരം ലഭിക്കും എന്ന അവതാരകയുടെ ചോദ്യത്തിന് അതിനുള്ള ഭാഗ്യം തങ്ങൾക്ക് ഉണ്ടാകട്ടെയെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.വളരെ അടുത്ത് തന്നെ അങ്ങനെ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും മോഹൻലാൽ പറഞ്ഞു.

Also read: ലൂസിഫര്‍ ഒരു  പാവം സിനിമ, രാഷ്ട്രീയത്തിലേക്കില്ലെന്ന് മോഹന്‍ലാല്‍; ഫേസ്ബുക്ക് ആസ്ഥാനത്ത് നിന്നും ലൈവില്‍ വിശേഷങ്ങള്‍ പങ്കുവെച്ച് മോഹന്‍ലാലും താരങ്ങളും

Also read: ജ്വലിക്കുന്ന ആ കണ്ണുകള്‍ ! പുതിയ പോസ്റ്ററുമായി ലൂസിഫര്‍