ഫഹദിന്റെ നായികയായി സായ് പല്ലവി; അതിരന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം
വിവേക് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലും സായ് പല്ലവിയും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് അതിരന്. നിവിന്‍ പോളി, ദുല്‍ഖര്‍ സല്മാന് തുടങ്ങി മലയാളത്തിലെ യുവതാരങ്ങളുടെ നായികയായി വേഷമിട്ടിട്ടുള്ള സായ് പല്ലവി ആദ്യമായി ഫഹദിനൊപ്പം അഭിനയിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ക്യൂട്ട് ജോഡി എന്നാണ് ഫഹദ്-സായ് പല്ലവി ജോഡികളെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്.

വിവേക് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. കഥയും വിവേകിന്റേത് തന്നെ. പിഎഫ് മാത്യൂസിന്റേതാണ് തിരക്കഥ. സെഞ്ച്വറി ഇന്‍വെസ്റ്റ്മെന്റ് ആണ് അതിരന്റെ നിര്‍മ്മാണം. സെഞ്ച്വറി ഫിലിംസിന്റെ 125 -ാമത്തെ ചിത്രം എന്ന പ്രത്യേകതും അതിരനുണ്ട്. കുല്‍ക്കര്‍ണി, പ്രകാശ് രാജ്, രഞ്ജി പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഏപ്രിലില്‍ ചിത്രം തിയറ്ററുകളിലെത്തും.

തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് ഫഹദ് ഫാസില്‍ ചിത്രത്തിലെത്തുന്നത് എന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും അതിരന് തിയറ്ററുകളിലെത്തും.
