LiveTV

Live

Entertainment

രാജയുടെ മൂന്നാം ഭാഗത്തില്‍ തന്നെയും വിളിക്കണമെന്ന് പൃഥ്വിരാജ്

രാജയുടെ മൂന്നാം ഭാഗത്തില്‍ തന്നെയും വിളിക്കണമെന്ന് പൃഥ്വിരാജ്

മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളാണ് വെെശാഖ് ചിത്രം ‘മധുരരാജ’യും പൃഥ്വിരാജിന്റെ ‘ലൂസിഫറും. ലൂസിഫറിന്റെ ഈയടുത്ത് പുറത്തിറങ്ങിയ ട്രെയ്ലർ വൻ കയ്യടിയാണ് നേടിയത്.

രാജയുടെ മൂന്നാം ഭാഗത്തില്‍ തന്നെയും വിളിക്കണമെന്ന് പൃഥ്വിരാജ്

അതിനിടെ ചിത്രത്തിന്റെ ട്രെയ്ലർ പങ്കുവെച്ച സംവിധായകൻ വെെശാഖിന്റെ പോസ്റ്റിന് താഴെ ഒരു അപേക്ഷയുമായി എത്തിയിരിക്കുകയാണ് പോക്കിരരാജയിലെ ‘സൂര്യ’. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിൽ തന്നെയും വിളിക്കണമെന്നാണ് പൃഥ്വി പറഞ്ഞിരിക്കുന്നത്. ലൂസിഫറിന്റെ തിരക്ക് കാരണം മധുരരാജയിൽ പൃഥ്വിരാജ് അഭിനയിച്ചിരുന്നില്ല. വെെശാഖിന് നന്ദി അറിയിച്ച പൃഥ്വരാജ് മധുരരാജക്കായി കാത്തിരിക്കുന്നതായും പറഞ്ഞു.

ലൂസിഫർ ട്രെയ്ലർ മനോഹരമായിരുന്നവെന്ന് പറഞ്ഞ വെെശാഖ്, പൃഥ്വിരാജിന്റെ ഷോട്ടുകളെല്ലാം തന്നെ ഞെട്ടിച്ച് കളഞ്ഞുവെന്നും പറഞ്ഞു. ലൂസിഫർ ടീമിന് വിജയാശംസയും നേർന്നാണ് വെെശാഖ് ട്രെയ്ലർ ഷെയർ ചെയ്തത്.