LiveTV

Live

Entertainment

‘ഇതൊക്കെ കാണുമ്പോഴാണ് രാജുവേട്ടന്റെ ചിത്രം കിണറ്റിലിടാന്‍ തോന്നുന്നത്’; മറുപടിയുമായി പൃഥ്വിരാജ്

അവാർഡ് നെെറ്റിൽ പങ്കെടുക്കുന്ന മമ്മൂട്ടിയുടെ ചിത്രം ഷെയർ ചെയ്താണ് ഒരു ആരാധകൻ ഇങ്ങനെ കമന്റിട്ടത്

‘ഇതൊക്കെ കാണുമ്പോഴാണ് രാജുവേട്ടന്റെ ചിത്രം കിണറ്റിലിടാന്‍ തോന്നുന്നത്’; മറുപടിയുമായി പൃഥ്വിരാജ്

മലയാളത്തിലെ ഏറ്റവും സ്റ്റെെലിഷ് താരമെന്ന ബഹുമതി കുറേ കാലമായി കൊണ്ടുനടക്കുന്നത് മമ്മൂട്ടിയാണ്. അതിൽ മറുത്തൊരു അഭിപ്രായം ആർക്കും കാണില്ല. അതിനിടെയാണ് മമ്മൂട്ടിയുടെ കിടുക്കൻ ഫോട്ടോയോടൊപ്പം തന്നെ ട്രോളിയ ആരാധകന് മറുപടിയുമായി പൃഥ്വിരാജ് രംഗത്തെത്തിയത്.

മലയാളത്തിലെ പല യുവ നടൻമാരോടും ആരാധകർ ചോദിക്കുന്ന കാര്യമാണ്, മമ്മൂക്കയെ പോലെ ‘യംങ്ങാ’യി നടക്കാൻ. ഇത്തവണ പൃഥ്വിരാജിനോടാണ് ഒരാരാധകൻ ഇത് ചോദിച്ചത്. അവാർഡ് നെെറ്റിൽ പങ്കെടുക്കുന്ന മമ്മൂട്ടിയുടെ ചിത്രം ഷെയർ ചെയ്ത ആരാധകൻ, ‘രാജുവേട്ടാ, ഈ ഫോട്ടോ ഒക്കെ കാണുമ്പോൾ ആണ് ചേട്ടൻ ഇട്ടേക്കുന്ന ഫോട്ടോ ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്’ എന്നാണ് ചുവടെ കുറിച്ചത്.

ഇത് റീട്വീറ്റ് ചെയ്ത പൃഥ്വി അക്കാര്യം സമ്മതിക്കുകയും ചെയ്തു. ‘സത്യം’ എന്ന തലക്കെട്ടോടെയാണ് താരം ചിത്രം ഷെയർ ചെയ്തത്. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’ ഈ മാസം 28ന് പുറത്തിറങ്ങാനിരിക്കുകയാണ്.