LiveTV

Live

Entertainment

മേരാ നാം ഷാജിയിലെ മൊഞ്ചുള്ള ‘മര്‍ഹബ’

ചിത്രത്തിലെ എമിൽ ഈണമിട്ട് ജാവേദ് അലി പാടിയ ഗാനമാണ് പുറത്തിറങ്ങിയത്

മേരാ നാം ഷാജിയിലെ മൊഞ്ചുള്ള ‘മര്‍ഹബ’

ആദ്യ രണ്ട് ഹിറ്റുകൾക്ക് ശേഷം നാദിർഷാ ഒരുക്കുന്ന ‘മേരാ നാം ഷാജി’യിലെ പുതിയ ഗാനം പുറത്തിറങ്ങി. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്നീ ചിത്രങ്ങൾക്ക് ശേഷം നാദിർ ഷാ ഒരുക്കുന്ന ചിത്രത്തിലെ ‘മർഹബ’ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.

ബിജു മേനോൻ, ആസിഫ് അലി, ബെെജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ നിഖില വിമൽ ശ്രീനിവാസൻ എന്നിവരും അഭിനയിക്കുന്നുണ്ട്. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി രാകേഷ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് എമിൽ മുഹമ്മദും നാദിർഷായും ചേർന്നാണ്. ചിത്രത്തിലെ എമിൽ ഈണമിട്ട് ജാവേദ് അലി പാടിയ ഗാനമാണ് പുറത്തിറങ്ങിയത്.

ദിലീപ് പൊന്നൻ, ഷാനി കാദർ എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രത്തനിന്റെ ക്യാമറ വിനോദ് ഇല്ലമ്പള്ളിയാണ്. ചിത്രം വിഷു റലീസായി എത്തും.