LiveTV

Live

Entertainment

മലയാളത്തിന്റെ ആക്ഷന്‍ ഹീറോ ഇനി ഹോളിവുഡിലേക്ക്

റോഷൻ ആൻഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയാണ് ബാബു ആന്റണിയുടെ പുറത്തിറങ്ങിയ അവസാന ചിത്രം

മലയാളത്തിന്റെ ആക്ഷന്‍ ഹീറോ ഇനി ഹോളിവുഡിലേക്ക്

മലയാളത്തിന്റെ സ്വന്തം ആക്ഷൻ ഹീറോ ഹോളിവുഡിലേക്ക്. നായകനായും വില്ലനായും സഹനടനായും മലയാളം തമിഴ് ഭാഷകളിൽ വേഷങ്ങൾ ചെയ്ത ബാബു ആന്റണി ഹോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ്.

റോബർട്ട് ഫർഹാം മുഖ്യ വേഷത്തിലെത്തുന്ന ‘ബ്ലഡ്, ബ്ലേഡ്സ് ആന്റ് ബുള്ളറ്റ്’ എന്ന ചിത്രത്തിലൂടെയാണ് താരം ഹോളിവുഡിൽ എത്തുന്നത്. കാലിഫോർണിയയിലെ പിറ്റ്സബർഗിൽ ചിത്രീകരണം പുരോഗമിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് വാറൻ ഫോസ്റ്ററാണ്. ആക്ഷൻ ത്രില്ലറായി എത്തുന്ന ചിത്രത്തിൽ ആയോധന കലയിലെ നിരവധി പ്രമുഖർ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഏപ്രിൽ പകുതിയോടെ ചിത്രീകരണം പൂർത്തിയാകും.

സംഘട്ടന രംഗങ്ങളിൽ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത ബാബു ആന്റണി നായകനായും സഹനടനായും വില്ലനായും വേഷമിട്ടിട്ടുണ്ട്. റോഷൻ ആൻഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയാണ് ബാബു ആന്റണിയുടെ പുറത്തിറങ്ങിയ അവസാന ചിത്രം.