LiveTV

Live

Entertainment

‘നരേന്ദ്ര മോദിയുടെ ജീവചരിത്ര സിനിമയില്‍ തന്റെ പേര് കണ്ട് ഞെട്ടി’; തിരുത്തണമെന്ന് ഗാനരചയിതാവ് ജാവേദ് അക്തര്‍ ട്വിറ്ററില്‍

‘നരേന്ദ്ര മോദിയുടെ ജീവചരിത്ര സിനിമയില്‍ തന്റെ പേര് കണ്ട് ഞെട്ടി’; തിരുത്തണമെന്ന് ഗാനരചയിതാവ് ജാവേദ് അക്തര്‍ ട്വിറ്ററില്‍

പി.എം നരേന്ദ്ര മോദി’ സിനിമയിലില്ലാതെ തന്റെ പേര് ഉപയോഗിച്ചതിനെതിരെ കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. ട്വിറ്ററിലൂടെയാണ് ജാവേദ് സിനിമയിലെ ക്രെഡിറ്റ്സില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്തത്.

താന്‍ സിനിമക്ക് വേണ്ടി ഒരു ഗാനവും എഴുതിയിട്ടില്ലെന്നും തന്റെ പേര് ക്രെഡിറ്റില്‍ കണ്ടപ്പോള്‍ ഞെട്ടിപോയെന്നും ജാവേദ് ട്വിറ്ററില്‍ കുറിച്ചു. നരേന്ദ്ര മോദിയുടെയും മോദിയുടെയും കടുത്ത വിമര്‍ശകനായ ജാവേദിന്റെ പേര് ക്രെഡിറ്റ് കാര്‍ഡില്‍ തെളിഞ്ഞത് അത്ഭുതത്തോടെയാണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്തത്. ജാവേദ് അക്തറിന്റെ വിശദികരണം വന്നതോടെ ആശ്വാസത്തിലാണ് ആരാധകര്‍. നിരവധി പേര്‍ ജാവേദിന് പിന്തുണ അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്.

വിവേക് ഒബ്‌റോയ് ആണ് ചിത്രത്തില്‍ മോദിയുടെ കഥാപാത്രത്തിലെത്തുന്നത്. ഒമങ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ അഞ്ചിന് റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത്തരമൊരു ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. ഏപ്രില്‍ 12നാണ് ഇന്ത്യയില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിക്കുന്നത്.