LiveTV

Live

Entertainment

സംവിധായകന്‍ കെ.ജി രാജശേഖരന്‍ അന്തരിച്ചു

1992ൽ പുറത്തിറങ്ങിയ സിംഹധ്വനിയാണ് അവസാന ചിത്രം

സംവിധായകന്‍ കെ.ജി രാജശേഖരന്‍ അന്തരിച്ചു

പ്രമുഖ സംവിധായകൻ കെ.ജി രാജശേഖരൻ അന്തരിച്ചു. 72 വയസ്സായിരുന്നു. ചെന്നെെയിലെ വസതിയിലായിരുന്നു അന്ത്യം. തിരക്കഥാകൃത്തും, സംവിധായകനായും സിനിമയിൽ തിളങ്ങിയ കെ.ജി രാജശേഖരൻ മുപ്പതോളം ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്.

1968ൽ ‘മിടുമിടുക്കി’ എന്ന ചിത്രത്തിലൂടെ സഹസംവിധായകനായാണ് കെ.ജി സിനിമയിലെത്തുന്നത്. ബിരുദ പഠനത്തിന് ശേഷം സിനിമയിലെത്തിയ രാജശേഖരന്‍, പത്മതീർഥം, സേനാനി, ഇന്ദ്രധനുസ്സ്, തിരയും തീരവും, ശാരി അല്ല ശാരദ എന്നിങ്ങനെ മുപ്പതോളം ചിത്രങ്ങൾ സംവിധാനം ചെയ്യുകയും തിരക്കഥയൊരുക്കുകയും ചെയ്തിട്ടുണ്ട്. 1992ൽ പുറത്തിറങ്ങിയ സിംഹധ്വനിയാണ് അവസാന ചിത്രം.

പിന്നണി ഗായിക അമ്പിളിയാണ് ഭാര്യ. രാഘവേന്ദ്രൻ, ര‍ഞ്ജിനി എന്നിവർ മക്കളാണ്.