LiveTV

Live

Entertainment

‘രണ്ടാമൂഴ’ത്തില്‍ അഭിനയിക്കുമെന്ന് പറഞ്ഞിട്ടില്ല’ ‘സിനിമ യാഥാര്‍ഥ്യമാവുമോ എന്ന് അറിയില്ല‘; വിവാദങ്ങളോട് പ്രതികരിച്ച് നടന്‍ മോഹന്‍ലാല്‍

‘രണ്ടാമൂഴ’ത്തില്‍ അഭിനയിക്കുമെന്ന് പറഞ്ഞിട്ടില്ല’ ‘സിനിമ യാഥാര്‍ഥ്യമാവുമോ എന്ന് അറിയില്ല‘; വിവാദങ്ങളോട് പ്രതികരിച്ച് നടന്‍ മോഹന്‍ലാല്‍

എം.ടി വാസുദേവന്‍നായരുടെ രണ്ടാമൂഴത്തില്‍ ഭീമന്റെ വേഷത്തില്‍ അഭിനയിക്കുമെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് നടന്‍ മോഹന്‍ലാല്‍. രണ്ടാമൂഴം യാഥാര്‍ത്ഥ്യമാവുമോ എന്നറിയാന്‍ പ്രേക്ഷകരെ പോലെ താനും കാത്തിരിക്കുകയാണെന്ന് ലൂസിഫറിന്റെ ട്രെയിലര്‍ റിലീസിങിന് മുന്നോടിയായിട്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു. ദുബൈയില്‍ വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംവിധായകന്‍ പൃഥിരാജ്, നായിക മഞ്ജു വാര്യര്‍, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി, നടന്‍ ടോവിനോ തോമസ് എന്നിവര്‍ പങ്കെടുത്തു.

താന്‍ മീശപിരിച്ചും, മുണ്ട് മടക്കിയും വന്നാല്‍ സിനിമ വിജയിക്കും എന്നത് തെറ്റിദ്ധാരണയാണെന്നും മോഹന്‍ലാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മോഹന്‍ലാലിന്റെ ഏറ്റവും ഗംഭീരമായ മാസ് ഷോയിലൂടെ ലൂസിഫറിന്റെ ട്രെയിലര്‍ ഇന്നലെ പുറത്തിറങ്ങിങ്ങിയിരുന്നു. പുറത്തിറങ്ങി ആദ്യ മണിക്കൂറിനുള്ളില്‍ തന്നെ മില്യണ്‍ ക്ലബില്‍ ട്രെയിലര്‍ എത്തിയിരുന്നു. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായാണ് ലൂസിഫറില്‍ മോഹന്‍ലാല്‍ വരുന്നത്. ട്രെയിലര്‍ മുഴുവന്‍ തന്നെ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ചടുലമായ മാസ് മോഹന്‍ലാല്‍ ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

‌28ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ച് ഇപ്പോഴും അധികം വിവരങ്ങളൊന്നും സംവിധായകനോ തിരക്കഥാകൃത്തോ പുറത്തുവിട്ടിട്ടില്ല.