LiveTV

Live

Entertainment

അന്‍വര്‍ റഷീദിന് ഇനി ‘വലിയ പെരുന്നാള്‍’  

അന്‍വര്‍ റഷീദിന് ഇനി ‘വലിയ പെരുന്നാള്‍’  

തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് അന്‍വര്‍ റഷീദിനുള്ളത്. സംവിധായകനായി അരങ്ങേറ്റം കുറിച്ച രാജമാണിക്യം തൊട്ട് ഏറ്റവും അവസാനം നിര്‍മ്മാതാവായി തിളങ്ങിയ പറവ വരെ എല്ലാ സിനിമകളും ബോക്സ് ഓഫീസില്‍ വലിയ വി‍ജയം സൃഷ്ടിച്ചവയാണ്. അന്‍വര്‍ റഷീദ് വീണ്ടും നിര്‍മ്മാതാവായി മടങ്ങിയെത്തുകയാണ് വലിയ പെരുന്നാള്‍ എന്ന ഷെയിന്‍ നിഗം ചിത്രത്തിലൂടെ. പുതുമുഖമായ ഡിമൽ ഡെന്നീസ് ആണ് ചിത്രം സംവിധാനം ചെയ്യുക.

ഷെയിൻ നിഗത്തിന് പുറമെ സൗബിൻ ഷാഹിറും ജോജു ജോർജ്ജും ചിത്രത്തില്‍ വലിയ വേഷങ്ങളിലെത്തുന്നുവെന്ന പ്രത്യേകതയും വലിയ പെരുന്നാളിനുണ്ട്. വിനായകൻ, അലന്‍സിയർ, അതുൽ കുൽക്കർണി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ. അൻവർ റഷീദും മോനിഷ രാജീവും ചേർന്ന് മാജിക് മൌണ്ടന്‍ സിനിമാസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. 2019 ഈദ് റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തും. ട്രാന്‍സാണ് അന്‍വര്‍ റഷീദിന്റെതായി ഇനി വരാനിരിക്കുന്ന സംവിധാന ചിത്രം. ഫഹദ് ഫാസിലാണ് ട്രാന്‍സിലെ നായകന്‍.