LiveTV

Live

Entertainment

‘രാജയും രാജയുടെ പിള്ളേരും ട്രിപിള്‍ സ്ട്രോങ്ങാ’; മമ്മൂട്ടി ആരാധകര്‍ കാത്തിരുന്ന മധുരരാജ ടീസര്‍ എത്തി 

ആഘോഷമാക്കി മധുരരാജ വിഷുവിന് തിയേറ്ററുകളിലെത്തും

‘രാജയും രാജയുടെ പിള്ളേരും ട്രിപിള്‍ സ്ട്രോങ്ങാ’; മമ്മൂട്ടി ആരാധകര്‍ കാത്തിരുന്ന മധുരരാജ ടീസര്‍ എത്തി 

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കുന്ന മധുരരാജയുടെ ആഘോഷമൂഡിലുള്ള ടീസര്‍ പുറത്തിറങ്ങി. മമ്മൂട്ടി ആരാധകര്‍ക്കായി പ്രത്യേകം ഒരുക്കിയിട്ടുള്ളതെന്ന് ആദ്യമേ അവകാശപ്പെട്ട ടീസര്‍ ആരാധകരെ ആവേശത്തിലാക്കുന്ന രീതിയില്‍ തന്നെയാണ് പുറത്തിറക്കിയത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ഇതിന് മുമ്പ് വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടിരുന്നു. സൂപ്പര്‍ ഹിറ്റ് ചിത്രം പുലിമുരുകന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ ടീം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമായാണ് മധുരരാജ പ്രേക്ഷകരിലേക്കെത്തുന്നത്. ബോളിവുഡ് താരം സണ്ണി ലിയോണ്‍ ഐറ്റം ഡാന്‍സുമായി ചിത്രത്തിലെത്തുന്നുണ്ട്.

അനുശ്രീ, മഹിമ നമ്പ്യാര്‍ , ഷംന കാസിം എന്നിവരാണ് നായികമാര്‍. ഷാജി കുമാറാണ് ഛായാഗ്രഹണം. ഗോപി സുന്ദറാണ് സംഗീതം. ഒരേ സമയം മലയാളം, തമിഴ്, തെലുഗ് ഭാഷകളില്‍ ചിത്രം റിലീസിനെത്തും. ഏപ്രില്‍ പത്തിന് വിഷു റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.