LiveTV

Live

Entertainment

മോദിയെക്കുറിച്ചുള്ള സിനിമയുടെ മുഴുപേജ് പരസ്യം പ്രസിദ്ധീകരിച്ചു: രണ്ട് ഹിന്ദി പത്രങ്ങള്‍ക്കെതിരെ തെരഞ്ഞെടുപ്പു കമ്മീഷന്‍ നോട്ടീസ്

മോദിയെക്കുറിച്ചുള്ള സിനിമയുടെ മുഴുപേജ് പരസ്യം പ്രസിദ്ധീകരിച്ചു: രണ്ട് ഹിന്ദി പത്രങ്ങള്‍ക്കെതിരെ തെരഞ്ഞെടുപ്പു കമ്മീഷന്‍ നോട്ടീസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന ‘പി.എം നരേന്ദ്രമോദി’ എന്ന ചിത്രത്തിന്റെ മുഴുപേജ് പരസ്യം പ്രസിദ്ധീകരിച്ച രണ്ട് ഹിന്ദി പത്രങ്ങള്‍ക്കെതിരെ തെരഞ്ഞെടുപ്പു കമ്മീഷന്‍. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം ലംഘിച്ച് പരസ്യം പ്രസിദ്ധീകരിച്ച രണ്ട് ഹിന്ദി പത്രങ്ങള്‍ക്കെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയത്.

ദൈനിക് ഭാസ്‌കര്‍, ദൈനിക് ജാഗരണ്‍ എന്നീ പത്രങ്ങളാണ് ഇന്നലെയാണ് പരസ്യം പ്രസിദ്ധീകരിച്ചത്. ഇതില്‍ ദൈനിക് ഭാസ്‌കര്‍ ഒന്നാം പേജില്‍ തന്നെ ഫുള്‍പേജ് പരസ്യം നല്‍കിയപ്പോള്‍ ദൈനിക് ജാഗരണ്‍ ഉള്ളിലെ പേജുകളിലൊന്നാണ് പൂര്‍ണമായി പരസ്യത്തിനായി നീക്കിവെച്ചത്. ജാഗ്രൺ പത്രവും അതിന്റെ പ്രത്യേക സപ്ലിമെന്റില്‍ മുഴുനീള പരസ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഒമങ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ അഞ്ചിന് റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത്തരമൊരു ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. ഏപ്രില്‍ 12നാണ് ഇന്ത്യയില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിക്കുന്നത്.