LiveTV

Live

Entertainment

ഷെയിന്‍ നിഗമിന്‍റെ ഇഷ്ഖ്; സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് ദിലീപ്

നവാഗതനായ അനുരാജ് മനോഹറാണ് ചിത്രത്തിന്‍റെ സംവിധായകന്‍

ഷെയിന്‍ നിഗമിന്‍റെ ഇഷ്ഖ്; സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് ദിലീപ്

ഷെയിന്‍ നിഗം നായകനായെത്തുന്ന പുതിയ ചിത്രമാണ് ഇഷ്ഖ്. നോട്ട് എ ലവ് സ്റ്റോറി എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ സിനിമയുടെ സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. നടന്‍ ദിലീപ് തന്‍റെ ഫെയിസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

ഷെയിന്‍ നിഗമിന്‍റെ ഇഷ്ഖ്; സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് ദിലീപ്

നവാഗതനായ അനുരാജ് മനോഹറാണ് ചിത്രത്തിന്‍റെ സംവിധായകന്‍. എസ്ര എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ ശ്രദ്ദേയയായ ആന്‍ ശീതളാണ് ഷെയിനിന്‍റെ നായികയായെത്തുന്നത്. മായാനദി, ആന്‍മരിയ കലിപ്പിലാണ്, ക്വീന്‍ എന്നീ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ലിയോണ ലിഷോയ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇ ഫോര്‍ എന്‍റര്‍ടെയിന്‍മെന്‍റാണ് സിനിമ നിര്‍മ്മിക്കുന്നത്. രതീഷ് രവിയുടെ തിരക്കഥയിലൊരുങ്ങുന്ന സിനിമയുടെ സംഗീതം നിര്‍വഹിക്കുന്നത് ഷാന്‍ റഹ്മാനാണ്.

All the very best to Shane Nigam and the entire crew of Ishq Movie

Posted by Dileep on Tuesday, March 19, 2019