LiveTV

Live

Entertainment

സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍  ചിത്രമായി വൈറസ് വിഷുവിന്; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍  ചിത്രമായി വൈറസ് വിഷുവിന്;  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആഷിഖ് അബു ഒരുക്കുന്ന വൈറസ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഫിലിം ഫെയര്‍ ഇന്ത്യയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയായിരുന്നു പോസ്റ്റര്‍ പ്രകാശനം. സ്കൈ-ഫൈ വിഭാഗത്തില്‍ പുറത്തിറങ്ങുന്ന സിനിമയില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത്. മലയാള സിനിമ പ്രതീക്ഷിച്ചതിലുമപ്പുറമുള്ള സിനിമയായിരിക്കും വൈറസ് എന്നാണ് ഫസ്റ്റ് ലുക്ക് നല്‍കുന്ന പ്രതീക്ഷ. ‘എല്ലാ കാലത്തും പ്രകൃതിയായിരുന്നു നമുക്കെതിരെ തിരിഞ്ഞിരുന്നത്’ എന്ന ബ്രിട്ടീഷ് പോളാര്‍ പര്യവേക്ഷകന്‍ ഏര്‍ണസ്റ്റ് ഷാക്കള്‍ട്ടന്റെ വരികളാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

റിമ കല്ലിങ്കല്‍, ടോവിനോ തോമസ്, പാര്‍വതി, രമ്യ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ്, ഇന്ദ്രന്‍സ്, ഇന്ദ്രജിത്ത് സുകുമാരന്‍, റഹ്മാന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രേവതി, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജീവ് രവിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സുഡാനി ഫ്രം നൈജീരിയക്ക് ശേഷം മുഹ്‌സിന്‍ പെരാരിയും വരത്തന് ശേഷം സുഹാസ്, ഷറഫു എന്നിവരും ഒന്നിക്കുന്ന ചിത്രമാണ് വൈറസ്. ഐശ്യര്യ ലക്ഷ്മി അതിഥി താരമായി എത്തുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ട്. സുശിന്‍ ശ്യാമാണ് സംഗീതം. കലാ സംവിധാനം ജ്യോതിഷ് ശങ്കര്‍. സംവിധായകന്‍ ആഷിഖ് അബുവിന്റെ തന്നെ ഒ.പി.എംന് വേണ്ടി റിമ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. വിഷു റിലീസായി ചിത്രം ഏപ്രില്‍ 26ന് തിയേറ്ററുകളിൽ എത്തും

നിപ പശ്ചാത്തലമായുള്ള ‘വൈറസ്’ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു; ഫസ്റ്റ് ക്ലാപ്പടിച്ചത് കളക്ടര്‍ ശ്രീറാം സാംബശിവ റാവു 
Also Read

നിപ പശ്ചാത്തലമായുള്ള ‘വൈറസ്’ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു; ഫസ്റ്റ് ക്ലാപ്പടിച്ചത് കളക്ടര്‍ ശ്രീറാം സാംബശിവ റാവു