നിര്‍മ്മാതാവിനെ മര്‍ദ്ദിച്ചെന്നത് കെട്ടിച്ചമച്ച കഥ; വിശദീകരണവുമായി റോഷന് ആന്‍ഡ്രൂസ്
നിര്‍മ്മാതാവ് ആൽവിൻ ആന്റണിക്കും സുഹൃത്തുക്കൾക്കുമെതിരെ പരാതി നൽകിയതായും അദ്ദേഹം അറിയിച്ചു

നിർമ്മാതാവിനെ വീട്ടിൽ കയറി തല്ലിയെന്ന കേസിൽ വിശദീകരണവുമായി സംവിധായകൻ റോഷൻ ആൻഡ്രൂസ്. നിർമ്മാതാവ് ആൽവിൻ ആന്റണിയെ വീട്ടിൽ കയറി തല്ലിയെന്ന പരാതിയിൽ റോഷൻ ആൻഡ്രീസിനെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ പരാതി വ്യാജമാണെന്നറിയിച്ച് കൊണ്ടാണ് റോഷൻ ആൻഡ്രൂസ് രംഗത്തെത്തിയിരിക്കുന്നത്.
നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ മകൻ ആൽവിൻ ജോൺ ആന്റണി തന്റെ ‘ഹൗ ഓൾഡ് ആർ യു’ എന്ന ചിത്രത്തിൽ അസിസ്റ്റന്റായി വർക്ക് ചെയ്തിരുന്ന ആളാണെന്ന് റോഷൻ ആൻഡ്രൂസ് പറയുന്നു. ഇയാള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന കാര്യം അറിഞ്ഞപ്പോൾ ഇദ്ദേഹത്തെ ആദ്യം താക്കിത് നൽകുകയും, എന്നാല്‍ ഇത് തുടര്‍ന്നപ്പോള്‍ പിന്നീട് പുറത്താക്കുകയും ചെയ്തതായി സംവിധായകൻ പറഞ്ഞു. ഇതിലുള്ള പ്രതികാരമായാണ് തനിക്കെതിരെയുള്ള പരാതിയെന്ന് അദ്ദേഹം പറഞ്ഞു.
ആൽവിൻ ആന്റണിയെ പുറത്താക്കിയതിനെ തുടർന്ന് തനിക്കെതിരെ അപവാദ പ്രചരണം നടത്തിയിരുന്നു സംഘം. കലശലായപ്പോൾ സുഹൃത്തിനോടൊപ്പം ഇത് ചോദിക്കാൻ ചെന്ന തങ്ങളെ അവർ സംഘം ചേർന്ന് മർദ്ദിക്കുകയാണുണ്ടായതെന്ന് റോഷൻ ആൻഡ്രൂസ് പറയുന്നു. ആൽവിൻ ആന്റണിക്കും സുഹൃത്തുക്കൾക്കുമെതിരെ പരാതി നൽകിയതായും അദ്ദേഹം അറിയിച്ചു.