LiveTV

Live

Entertainment

ലൂസിഫറിനൊപ്പം മധുരരാജയും; ട്രെയ്ലര്‍ എത്തുന്നത് ഒരേ ദിവസം

സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ എത്തുന്ന ലൂസിഫര്‍ മാർച്ച് 28ന് റിലീസ് ചെയ്യുമ്പോൾ, ഏപ്രിലിലാണ് മധുരരാജ എത്തുന്നത്

ലൂസിഫറിനൊപ്പം മധുരരാജയും; ട്രെയ്ലര്‍ എത്തുന്നത് ഒരേ ദിവസം

താര രാജാക്കൻമാരുടെ പുറത്തിറങ്ങാനിരിക്കുന്ന രണ്ട് ബി
ഗ് ബജറ്റ് ചിത്രങ്ങളാണ് ലൂസിഫറും മധുരരാജയും. യുവതാരം പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറും മാസ് എന്റർടെെനറായ വെെശാഖിന്റെ മധുരരാജയും ആഘോഷമാക്കാനിരിക്കേ, ഇരു ചിത്രങ്ങളുടെയും ട്രെയ്ലർ ഒന്നിച്ചെത്തുമെന്നുള്ള റിപ്പോർട്ടാണ് പുറത്തെത്തിയിരിക്കുന്നത്.

ചിത്രം പ്രഖ്യാപിച്ചത് മുതൽ ആരാധകരെ ആവേശം കൊള്ളിച്ചിരിക്കുകയാണ് ലൂസിഫർ. ചിത്രത്തിന്റെ ടീസറും ദിനംപ്രതിയുള്ള പോസ്റ്ററുകളും ഈ ആവേശത്തിന് ആക്കം കൂട്ടി. ആദ്യ ഭാഗം ഹിറ്റായതിന് ശേഷം 9 വർഷങ്ങൾക്ക് ശേഷം പുറത്തിറങ്ങുന്ന മധുരരാജയുടെയും പോസ്റ്ററുകൾക്ക് വൻ വരവേൽപ്പാണ് ലഭിച്ചത്.

സൂപ്പർ സ്റ്റാർ ചിത്രങ്ങളിൽ ആദ്യം എത്തുന്നത് ലൂസിഫർ തന്നെയാണ്. സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ എത്തുന്ന ചിത്രം, മാർച്ച് 28ന് റിലീസ് ചെയ്യുമ്പോൾ, ഏപ്രിലിലാണ് മധുരരാജ എത്തുന്നത്. എന്നാൽ രണ്ട് ചിത്രങ്ങളുടെയും ട്രെയ്ലർ ഒന്നിച്ചെത്തുമെന്നതാണ് ഏറ്റവും പുതിയ വിവരം. മധുരരാജയുടെ ട്രെയ്ലർ മാർച്ച് 20ന് പുറത്തിറങ്ങുമെന്ന് നേരത്തെ അറിയിച്ചപ്പോൾ, അന്നേ ദിവസം നടക്കുന്ന ഒരു അവാർഡ് ദാന ചടങ്ങിലായിരിക്കും ലൂസിഫർ ട്രെയ്ലർ എത്തുന്നത്. വമ്പൻ റിലീസായാണ് രണ്ട് ചിത്രങ്ങളും തീയറ്ററുകളിലെത്തുന്നത്.