LiveTV

Live

Entertainment

‘അതിരപ്പള്ളിയുടെ സൗന്ദര്യം മങ്ങിയ നിമിഷം’; മമ്മൂട്ടിയുടെ ഫോട്ടോ ഒറ്റ രാത്രി കൊണ്ട് ഫേസ്ബുക്ക് കീഴടക്കി 

‘അതിരപ്പള്ളിയുടെ സൗന്ദര്യം മങ്ങിയ നിമിഷം’; മമ്മൂട്ടിയുടെ ഫോട്ടോ ഒറ്റ രാത്രി കൊണ്ട് ഫേസ്ബുക്ക് കീഴടക്കി 

അതിരപള്ളി വെള്ളചാട്ടത്തിന് തൊട്ടു മുമ്പില്‍ അത്ഭുതം പോലെ വെള്ള ഷര്‍ട്ടും കോട്ടും ധരിച്ച് നില്‍ക്കുന്ന മമ്മൂക്ക. ഈയൊരൊറ്റ ചിത്രമാണ് ഇന്നലെ ഫേസ്ബുക്ക് കീഴടക്കിയത്. രാത്രി ഏറെ വൈകി മുന്നറിയിപ്പൊന്നുമില്ലാതെ മമ്മൂട്ടി പോസ്റ്റ് ചെയ്ത ഫോട്ടോ വിസ്മയം പോലെ പിന്നീട് ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. രാത്രി 10:45ന് പോസ്റ്റ് ചെയ്ത ഫോട്ടോ ഒരു ലക്ഷത്തി ഇരുപത്തി ഏഴായിരം ലൈക്കുകളാണ് ഇതിനകം സ്വന്തമാക്കിയത്. മമ്മൂട്ടിയുടെ സൗന്ദര്യത്തിന് മുന്നില്‍ പകച്ചു പോയ നിരവധി പേരാണ് ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കു വെച്ചിരിക്കുന്നത്. ആശ്ചര്യവും ആകാംക്ഷയും പങ്കു വെച്ചു കൊണ്ടാണ് പല താരങ്ങളും ചിത്രം പങ്കു വെച്ചത്. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പതിനെട്ടാം പടി’ എന്ന സിനിമയിലെ രംഗമാണ് വൈറലായ ചിത്രം. അതെ സമയം ഫോട്ടോയുടെ പിന്നാമ്പുറ ചിത്രവും ഫേസ്ബുക്കില്‍ വൈറലായി പരക്കുന്നുണ്ട്. ശ്രീനാഥ് എന്‍ ഉണ്ണിക്യഷ്ണന്‍ എന്ന സ്റ്റില്‍ ഫോട്ടോ ഗ്രാഫറാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.

‘അതിരപ്പള്ളിയുടെ സൗന്ദര്യം മങ്ങിയ നിമിഷം’; മമ്മൂട്ടിയുടെ ഫോട്ടോ ഒറ്റ രാത്രി കൊണ്ട് ഫേസ്ബുക്ക് കീഴടക്കി 

തിരക്കഥാകൃത്തും നടനുമായ ശങ്കർ രാമകൃഷണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പതിനെട്ടാം പടി. അവസാനഘട്ട ചിത്രീകരണത്തിലുള്ള സിനിമ ആഗസ്റ്റ് സിനിമയുടെ ബാനറിൽ സന്തോഷ് ശിവന്‍ ആണ് നിർമ്മിക്കുന്നത്. ആക്ഷൻ ‍ഡ്രാമ ചിത്രത്തിൽ ജോൺ എബ്രഹാം പാലക്കൽ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഗസ്റ്റ് റോളില്‍ പ്രാധാന്യമുള്ള വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നതെന്നാണ് അണിയറ സംസാരം. ചിത്രം ഈ വർഷം തന്നെ തിയേറ്ററുകളിലെത്തും.