ലൂസിഫറിന്റെ സെന്‍സറിങ് പൂര്‍ത്തിയായി; ട്രെയിലര്‍ മാര്‍ച്ച് 20ന്
ചിത്രം മാര്‍ച്ച് 28ന് തിയറ്ററുകളിലെത്തും

പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ലൂസിഫര്‍ സിനിമയുടെ സെന്‍സറിങ് പൂര്‍ത്തിയായി. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രത്തിന് ക്ലീൻ യു/എ സർട്ടിഫിക്കറ്റ് ആണ് സെൻസര്‍ ബോർഡ് നൽകിയിരിക്കുന്നത്. ചിത്രത്തിലെ ഒരു രംഗത്തിനു പോലും സെൻസർ ബോർഡ് കത്രിക വെച്ചിട്ടില്ല. ചിത്രം മാര്‍ച്ച് 28ന് തിയറ്ററുകളിലെത്തും. 2 മണിക്കൂറും 48 മിനിറ്റുമാണ് സിനിമയുടെ ദൈർഘ്യം. സിനിമയുടെ ട്രെയിലര്‍ മാര്‍ച്ച് 20ന് രാത്രി 9 മണിക്ക് ഓണ്‍ലൈനിലൂടെ റിലീസ് ചെയ്യും. അതെ സമയം സിനിമയുടെ ട്രെയിലര്‍ മാർച്ച് 22ന് ദുബായിൽ നടക്കുന്ന പൊതു ചടങ്ങിൽ റിലീസ് ചെയ്യും. ചടങ്ങില്‍ മോഹൻലാൽ, പൃഥ്വിരാജ്, ടോവിനോ തോമസ്, മഞ്ജു വാരിയർ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായാണ് മോഹന്‍ലാല്‍ ലൂസിഫറില്‍ എത്തുന്നത്. ചിത്രത്തില്‍ വിവേക് ഒബ്റോയ് ആണ് വില്ലന്‍. കലാഭവന്‍ ഷാജോണ്‍, ഇന്ദ്രജിത്ത്, ടോവിനോ തോമസ്, സംവിധായകന് ഫാസില്‍, മംമ്ത മോഹന്‍ദാസ്, ജോണ്‍ വിജയ് എന്നിവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സുജിത്ത് വാസുദേവ് ആണ് ഛായാഗ്രഹണം. സംഗീതം ദീപക് ദേവ്. ആശിര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.