LiveTV

Live

Entertainment

സര്‍ഫ് എക്സലുമായി ‘സച്ചിന്‍’ ടീമും; ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍

സന്തോഷ് നായർ ഒരുക്കുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ധ്യാൻ ശ്രീനിവാസാണ്

സര്‍ഫ് എക്സലുമായി ‘സച്ചിന്‍’ ടീമും; ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍

കുറച്ച് ദിവസങ്ങളായി ഇന്ത്യയിൽ വലിയ പ്രചാരം നേടിയ പരസ്യമായിരുന്നു സർഫ് എക്സലിന്റേത്. ഹോളി പശ്ചാതലമാക്കിയുള്ള പരസ്യം സംഘ്പരിവാർ കേന്ദ്രങ്ങളിൽ അസ്വസ്ഥത സൃഷ്ടിക്കകയും ഉത്പന്നം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തതോടെ, പരസ്യം വെെറലാവുകയായിരുന്നു. ഇതിനിടെയാണ് സർഫ് എക്സൽ മോഡലിൽ സിനിമാ പോസ്റ്ററുമായി ‘സച്ചിൻ’ ടീം എത്തിയിരിക്കുന്നത്.

സന്തോഷ് നായർ ഒരുക്കുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ധ്യാൻ ശ്രീനിവാസാണ്. ക്രിക്കറ്റിന്റെ പശ്ചാതലത്തിലുള്ള ചിത്രം, ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്. രമേഷ് പിഷാരടിയാണ് ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്.

രേഷ്മ രാജൻ നായികയായെത്തുന്ന ചിത്രത്തിൽ, അജു വർ
ഗീസ്, ഹരീഷ് കണാരൻ, രമേഷ് പിഷാരടി, മാല പാർവതി, മണിയൻപിള്ള രാജു, രഞ്ജി പണിക്കർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.