LiveTV

Live

Entertainment

മമ്മൂട്ടിയുടെ മധുരരാജ ടീസര്‍ 20ന്; ആരാധകര്‍ക്കുള്ള പ്രത്യേക സമ്മാനമെന്ന് വൈശാഖ്

മമ്മൂട്ടിയുടെ മധുരരാജ ടീസര്‍ 20ന്; ആരാധകര്‍ക്കുള്ള പ്രത്യേക സമ്മാനമെന്ന് വൈശാഖ്

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കുന്ന മധുരരാജയുടെ ടീസര്‍ മാര്‍ച്ച് 20ന് പുറത്തിറങ്ങും. സംവിധായകന്‍ വൈശാഖ് ഫേസ്ബുക്ക് വഴിയാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് ദിവസത്തിനുള്ളില്‍ പുറത്തുവരുന്ന ടീസര്‍ മമ്മൂട്ടി ആരാധകര്‍ക്കായി പ്രത്യേകം ഒരുക്കിയിട്ടുള്ളതാണെന്നും വൈശാഖ് അറിയിച്ചു. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടിരുന്നു.

സൂപ്പര്‍ ഹിറ്റ് ചിത്രം പുലിമുരുകന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ ടീം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമായാണ് മധുരരാജ പ്രേക്ഷകരിലേക്കെത്തുന്നത്. ബോളിവുഡ് താരം സണ്ണി ലിയോണ്‍ ഐറ്റം ഡാന്‍സുമായി ചിത്രത്തിലെത്തുന്നുണ്ട്.

അനുശ്രീ, മഹിമ നമ്പ്യാര്‍ , ഷംന കാസിം എന്നിവരാണ് നായികമാര്‍. ഷാജി കുമാറാണ് ഛായാഗ്രഹണം. ഗോപി സുന്ദറാണ് സംഗീതം. ഒരേ സമയം മലയാളം, തമിഴ്, തെലുഗ് ഭാഷകളില്‍ ചിത്രം റിലീസിനെത്തും. ഏപ്രില്‍ പത്തിന് വിഷു റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.