LiveTV

Live

Entertainment

സ്റ്റീഫന്‍ നെടുമ്പള്ളിയായി മോഹന്‍ലാല്‍; 26ആം പോസ്റ്റര്‍ പുറത്ത്  

കഴിഞ്ഞ 25 ദിവസങ്ങളിലായി മോഹന്‍ലാല്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരുന്നത് ഈ പോസ്റ്ററിനായാണ്.

സ്റ്റീഫന്‍ നെടുമ്പള്ളിയായി മോഹന്‍ലാല്‍; 26ആം പോസ്റ്റര്‍ പുറത്ത്  

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിലെ അവസാനത്തെ കാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. കഴിഞ്ഞ 25 ദിവസങ്ങളിലായി മോഹന്‍ലാല്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരുന്നത് ഈ പോസ്റ്ററിനായാണ്. സ്റ്റീഫന്‍ നെടുമ്പള്ളിയായി മോഹന്‍ലാല്‍ എത്തുന്ന കാരക്ടര്‍ പോസ്റ്ററാണ് 26ആം ദിവസം പുറത്തിറങ്ങിയത്.

സ്റ്റീഫന്‍ നെടുമ്പള്ളിയായി മോഹന്‍ലാല്‍; 26ആം പോസ്റ്റര്‍ പുറത്ത്  

26 ദിവസങ്ങള്‍ കൊണ്ട് 26 കഥാപാത്രങ്ങളുടെ പോസ്റ്ററുകള്‍ പുറത്തിറക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രത്തിലെ വില്ലന്‍ വിവേക് ഒബ്‌റോയി, നായിക മഞ്ജു വാര്യര്‍, മറ്റ് താരങ്ങളായ ടൊവിനോ തോമസ്, ഇന്ദ്രജിത് തുടങ്ങിയവരുടെ കാരക്റ്റര്‍ പോസ്റ്ററുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഇവരെ കൂടാതെ സുരേഷ് ചന്ദ്ര മേനോന്‍, ശിവജി ഗുരുവായൂര്‍, ഫാസില്‍, ആദില്‍ ഇബ്രാഹിം, ഷോണ്‍ റോമി, നന്ദു, ജോണ്‍ വിജയ്, അനീഷ് ജി മേനോന്‍, കൈനകരി തങ്കരാജ്, ബാല തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

Also read: ലൂസിഫര്‍ പരാജയപ്പെടുകയാണെങ്കില്‍ ഇനി സിനിമ സംവിധാനം ചെയ്യില്ല- പൃഥ്വിരാജ്

ആശിര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രാഹണം സുജിത് വാസുദേവ്. മുരളി ഗോപിയുടേതാണ് തിരക്കഥ.

#Lucifer character poster #26

Posted by Mohanlal on Saturday, March 16, 2019