LiveTV

Live

Entertainment

ജയലളിതയുടെ ജീവിതം പറയാന്‍ ഗൗതം മേനോന്‍; എം.ജി.ആറായി ഇന്ദ്രജിത്ത്

രമ്യാകൃഷ്ണനാണ് ജയലളിതയായി വേഷമിടുന്നത്

 ജയലളിതയുടെ ജീവിതം പറയാന്‍ ഗൗതം മേനോന്‍; എം.ജി.ആറായി ഇന്ദ്രജിത്ത്

ഒരേ സമയം ഒന്നിലധികം സിനിമകളുടെ തിരക്കിലാണ് തമിഴ് സംവിധായകന്‍ ഗൗതം മേനോന്‍. ധനുഷ് നായകനാകുന്ന എന്നൈ നോക്കി പായും തോട്ടയുടെ ഷൂട്ടിങിന് ശേഷമുള്ള പോസ്റ്റ് പ്രൊഡക്ഷനിലാണ് ഗൗതം. ഒപ്പം വിക്രം നായകനാകുന്ന ധ്രുവനച്ചത്തിരം എന്ന സിനിമയുടെ ഒരു ഷെഡ്യൂള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്. ഇതിനെല്ലാം പുറമെ ജയലളിതയുടെ ജീവിതം ചിത്രീകരിക്കാന്‍ ഒരുങ്ങുകയാണ് ഗൗതം മേനോന്‍.

 ജയലളിതയുടെ ജീവിതം പറയാന്‍ ഗൗതം മേനോന്‍; എം.ജി.ആറായി ഇന്ദ്രജിത്ത്

തമിഴില്‍ വെബ് സീരീസായാണ് ജയലളിതയുടെ ജീവിതകഥ എത്തുക. രമ്യാകൃഷ്ണനാണ് ജയലളിതയായി വേഷമിടുന്നത്. മലയാളത്തിന്‍റെ ഇന്ദ്രജിത്ത് എം.ജി.ആറായി എത്തും. 30 എപ്പിസോഡുകളായാണ് സീരീസ് എത്തുക. പ്രശസ്തമായ ഒരു നിര്‍മ്മാണ കമ്പനിയാണ് വെബ് സീരീസിന് ചുക്കാന്‍ പിടിക്കുന്നതെന്നാണ് വിവരം. എന്നാല്‍ ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടിട്ടില്ല.

 ജയലളിതയുടെ ജീവിതം പറയാന്‍ ഗൗതം മേനോന്‍; എം.ജി.ആറായി ഇന്ദ്രജിത്ത്

ജയലളിതയുടെ ജീവിതത്തെ കുറിച്ച് ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് ഗൗതം മേനോന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നാല്‍ മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയില്‍ സംഭവബഹുലമായ ജീവിതം ഉള്‍ക്കൊള്ളിക്കാനാവില്ല എന്ന് തിരിച്ചറിഞ്ഞാണ് വെബ്‌ സീരീസായി ചിത്രീകരിക്കാന്‍ തീരുമാനിച്ചത്.