LiveTV

Live

Entertainment

അഭിനയം നിര്‍ത്തുമോ? ആമിറിന്‍റെ മറുപടിയിങ്ങനെ..

അഭിനയം ഇഷ്ടമാണെങ്കിലും ഒരിക്കല്‍ താനത് നിര്‍ത്തുമെന്ന് ആമിര്‍ പറഞ്ഞിരുന്നു.

അഭിനയം നിര്‍ത്തുമോ? ആമിറിന്‍റെ മറുപടിയിങ്ങനെ..

നടനെന്ന നിലയില്‍ മാത്രമല്ല, സംവിധായകനെന്ന നിലയിലും കഴിവ് തെളിയിച്ച വ്യക്തിയാണ് ആമിര്‍ ഖാന്‍. അഭിനയം ഇഷ്ടമാണെങ്കിലും ഒരിക്കല്‍ താനത് നിര്‍ത്തുമെന്ന് ആമിര്‍ പറഞ്ഞിരുന്നു. നല്ല സംവിധായകനാണെന്ന് ബോധ്യം വരുന്ന നിമിഷം താന്‍ അഭിനയം നിര്‍ത്തുമെന്നാണ് ആമിറിന്‍റെ വെളിപ്പെടുത്തല്‍.

അഭിനയം നിര്‍ത്തുമോ? ആമിറിന്‍റെ മറുപടിയിങ്ങനെ..

2007ൽ പുറത്തിറങ്ങിയ താരേ സെമീൻ പർ എന്ന ചിത്രമാണ് ആമിര്‍ ആദ്യമായി സംവിധാനം ചെയ്തത്. ചിത്രം സൂപ്പർ ഹിറ്റാവുകയും ചെയ്തു. അഭിനേതാവായാണ് തന്‍റെ തുടക്കം. സംവിധാനത്തോടും അഭിനയത്തോടും ഇഷ്ടമാണ്. അവ രണ്ടിൽനിന്നും അകന്നു നിൽക്കാനാവില്ല. നിലവില്‍ അഭിനയം തുടരാനാണ് താല്‍പര്യം. എന്നെങ്കിലും നല്ല സംവിധായകനെന്ന് സ്വയം ബോധ്യമായാല്‍ അഭിനയം നിര്‍ത്തുമെന്നും ആമിര്‍ വ്യക്തമാക്കി.

അഭിനയം നിര്‍ത്തുമോ? ആമിറിന്‍റെ മറുപടിയിങ്ങനെ..

നടനും സംവിധായകനും മാത്രമല്ല നിര്‍മാതാവ് കൂടിയാണ് ആമിര്‍. ലഗാൻ, താരേ സമീൻ പർ, ജാനേ തു യഹാ ജാനേ ന, പീപ്‌ലി ലവ്, ധോഭി ഘട്ട്, ഡൽഹി ബെല്ലി, തലാഷ്, ദംഗൽ, സീക്രട്ട് സൂപ്പർ സ്റ്റാർ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചു. നല്ല സിനിമകള്‍ക്ക് പിന്തുണ നൽകാനാണ് ശ്രമം. അല്ലാതെ പണമുണ്ടാക്കുകയല്ല ലക്ഷ്യമെന്നും ആമിർ പറഞ്ഞു. ഹോളിവുഡ് സിനിമയിൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന് നല്ല അവസരങ്ങൾ കിട്ടിയാൽ ഹോളിവുഡ് എന്നല്ല ലോകത്തില്‍ എവിടെ നിന്നുള്ള സിനിമയിലും അഭിനയിക്കുമെന്ന് ആമിര്‍ വ്യക്തമാക്കി. ഹോളിവുഡിനോട് പ്രത്യേകമായ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Also read: തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തുണക്കുമോ? ആമിറിന്റെ മറുപടിയിങ്ങനെ..